പ്രളയത്തിലും മണ്ണിടിച്ചിലിലും മരണം 39; വടക്കേ ഇന്ത്യയിലും കിഴക്കന്‍ സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷം

Published : Aug 21, 2022, 05:42 PM ISTUpdated : Aug 21, 2022, 05:43 PM IST
പ്രളയത്തിലും മണ്ണിടിച്ചിലിലും മരണം 39; വടക്കേ ഇന്ത്യയിലും കിഴക്കന്‍ സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷം

Synopsis

ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ഝാർഖണ്ഡ്, ഒഡീഷ, ജമ്മുകശ്മീർ എന്നിവിടങ്ങളിലാണ് മഴക്കെടുതികൾ ഏറ്റവും രൂക്ഷമായിട്ടുള്ളത്. ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിൽ മാത്രം 13 പേർ മരിച്ചു. കാണാതായ  ആറുപേർക്കായുള്ള തിരച്ചിൽ പന്ത്രണ്ട് മണിക്കൂർ പിന്നിട്ടു. 

ദില്ലി: വടക്കേ ഇന്ത്യയിലും കിഴക്കന്‍ സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷം. പ്രളയത്തിലും മണ്ണിടിച്ചിലിലും പെട്ട് ഇതിനോടകം 39 പേര്‍ മരിച്ചു. ഹിമാചൽ പ്രദേശിൽ മാത്രം 23 പേർക്ക് ജീവൻ നഷ്ടമായി. ഗംഗാ,യമുനാ, തമസാ നദികൾ കരകവിഞ്ഞൊഴുകിയതോടെ ജനവാസ മേഖലകളടക്കം വെള്ളത്തില്‍ മുങ്ങി. 

ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ഝാർഖണ്ഡ്, ഒഡീഷ, ജമ്മുകശ്മീർ എന്നിവിടങ്ങളിലാണ് മഴക്കെടുതികൾ ഏറ്റവും രൂക്ഷമായിട്ടുള്ളത്. ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിൽ മാത്രം 13 പേർ മരിച്ചു. കാണാതായ  ആറുപേർക്കായുള്ള തിരച്ചിൽ പന്ത്രണ്ട് മണിക്കൂർ പിന്നിട്ടു. 

ഹിമാചലിൽ ആകെ മരണം 22 ആയി. സംസ്ഥാന വ്യാപകമായി ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 30 ഇടങ്ങൾ അപകട മേഖലകളായി പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി 232 കോടി രൂപ സംസ്ഥാന സർക്കാർ അടിയന്തരമായി അനുവദിച്ചിട്ടുണ്ട്.  

ഉത്തരാഖണ്ഡിൽ പ്രളയത്തിൽ നാലുപേർ മരിച്ചു. പൌഡി ഗാർവാളിലെ റിസോർട്ടിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമങ്ങൾ ദുരന്ത നിവാരണ സേന തുടരുകയാണ്. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 12 പേരെ കാണാതായി. 

ഉത്തരേന്ത്യയിൽ അടുത്ത അഞ്ച് ദിവസംകൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഒഡീഷയിൽ ഡാം തുറന്നു വിട്ടതിനെ തുടർന്ന് ജാർഖണ്ഡിലെ ജംഷാദ്പൂർ മേഖലയിൽ വെള്ളം കയറി. വെള്ളം ഉയരുകയാണെങ്കിൽ ആളുകളെ ഒഴിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. ജമ്മു കശ്മീരിലെ രജൗരിയിൽ ദർഹലി നദി തീരത്ത് മിന്നൽ പ്രളയസാഹചര്യമാണ്. തീരവാസികൾക്ക് മുന്നറിയിപ്പ് നൽകി. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ ഗംഗ യമുനാ നദികൾ കരകവിഞ്ഞതോടെ ജനവാസ മേഖലകളിൽ പ്രളയസമാനമായ സാഹചര്യത്തിലായി. 

രാജസ്ഥാൻ,ഛത്തിസ്ഗഡ്, മധ്യപ്രദേശ്സംസ്ഥാനങ്ങളിലും മഴ ശക്തമാണ്.മധ്യപ്രദേശിലെ നാല് ജില്ലകളിൽ കാലാവസ്ഥാ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു നർസിംഗ്പൂർ, ദാമോ, സാഗർ, ചത്തർപൂർ ജില്ലകളിൽ ആണ് റെഡ് അലർട്ട്.

Read Also: യുപിയിൽ നിന്ന് കുടുംബം അറിയാതെ കൈവിട്ടു, 20 നാള് ശേഷം 16-കാരി എത്തിയത് ആലപ്പുഴയിൽ, കുടുംബത്തിലേക്ക് മടക്കം

PREV
click me!

Recommended Stories

ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ചത് സ്വര്‍ണ മോതിരം; പിന്നീട് നടന്നത് പരമ്പരാഗത രീതിയിൽ യുവതിയുടെ 'കൃഷ്ണ ഭഗവാനുമായുള്ള വിവാഹം'
യൂണിഫോമിലുള്ള നാല് ഇൻഡിഗോ എയർ ഹോസ്റ്റസുമാരോടൊപ്പം ഒരു പിഞ്ചുകുഞ്ഞ്, വിമാനം വൈകിയതിനിടയിലും നല്ല കാഴ്ച, വീഡിയോ