മുംബൈ വിമാനത്താവളത്തിൽ ലഹരിമരുന്ന് വേട്ട; 70 കോടിയുടെ ഹെറോയിനുമായി എത്യോപ്യൻ സ്വദേശി പിടിയിൽ

Published : Mar 21, 2023, 11:07 AM IST
മുംബൈ വിമാനത്താവളത്തിൽ ലഹരിമരുന്ന് വേട്ട; 70 കോടിയുടെ ഹെറോയിനുമായി എത്യോപ്യൻ സ്വദേശി പിടിയിൽ

Synopsis

ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്യോപ്യയില്‍ നിന്നുമെത്തിയ യുവാവിന്‍റെ ബാഗ് പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ച നിലയിൽ 9.97 കിലോഗ്രാം ഹെറോയിൻ കണ്ടെത്തിയത്.

മുംബൈ: മുംബൈ വിമാനത്താവളത്തിൽ വൻ ലഹരി മരുന്ന് വേട്ട. 70 കോടി രൂപ വിലവരുന്ന ഹെറോയിനുമായി എത്യോപ്യൻ സ്വദേശി പിടിയിൽ. മുംബൈയിലെ ഹോട്ടലിൽ ലഹരി മരുന്ന് കൈപറ്റാൻ എത്തിയ നൈജീരിയക്കാരനും അറസ്റ്റിൽ. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഡിആര്‍ഐ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്യോപ്യയില്‍ നിന്നുമെത്തിയ യുവാവിന്‍റെ ബാഗ് പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ച നിലയിൽ 9.97 കിലോഗ്രാം ഹെറോയിൻ കണ്ടെത്തിയത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് നൈജീരിയന്‍ സ്വദേശിക്കായി എത്തിച്ചതാണ് മയക്കുമരുന്നെന്ന് മനസിലായത്. തുടര്‍ന്ന് മുംബൈയിലെ ഒരു ഹോട്ടലില്‍ നിന്ന് നൈജീരിയന്‍ സ്വദേശിയെയും ഡിആര്‍ഐ പിടികൂടുകയായിരുന്നു. 

നൈജീരയന്‍ പൌരന്‍ താമസിച്ചിരുന്ന വീട്ടിലും ഡിഐര്‍ഐ പരിശോധന നടത്തി. ഇവിടെ നിന്നും കൊക്കൈനും ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും മയക്കുമരുന്ന് സംഘത്തിലെ കണ്ണികളെ കണ്ടെത്താന്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Read More : മദ്യലഹരിയിൽ ബിയർപാർലറിനുള്ളിൽ വാക്കേറ്റം, ചീത്തവിളി; യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം, പ്രതി പിടിയിൽ

PREV
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'