ഇത് രാഷ്ട്രീയ വേട്ടയാടലെന്ന് കവിത; ഇഡി ഇന്നും ചോദ്യം ചെയ്യും

Published : Mar 21, 2023, 10:03 AM ISTUpdated : Mar 21, 2023, 10:48 AM IST
ഇത് രാഷ്ട്രീയ വേട്ടയാടലെന്ന് കവിത; ഇഡി ഇന്നും ചോദ്യം ചെയ്യും

Synopsis

അതേസമയം, രാഷ്ട്രീയപരമായി വേട്ടയാടുന്നതല്ലാതെ മദ്യനയക്കേസുമായി കവിതക്ക് ബന്ധമില്ലെന്നാണ് പുറത്തുവരുന്ന വിവരം. ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയല്ലാതെ കേസുമായി ബന്ധപ്പെട്ട യാതൊരു തെളിവും കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. 

​ദില്ലി: ദില്ലി മദ്യനയ കേസിൽ ബിആര്‍എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുടെ മകളുമായ കെ കവിതയെ ഇഡി ഇന്നും ചോദ്യം ചെയ്യും. മാര്‍ച്ച് 11ന്  കവിതയെ ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നത്. അതേസമയം, രാഷ്ട്രീയപരമായി വേട്ടയാടുന്നതല്ലാതെ മദ്യനയക്കേസുമായി കവിതക്ക് ബന്ധമില്ലെന്നാണ് പുറത്തുവരുന്ന വിവരം. ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയല്ലാതെ കേസുമായി ബന്ധപ്പെട്ട യാതൊരു തെളിവും കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

14 ചോദ്യങ്ങളാണ് ഇഡി ചോദിച്ചത്. അതിന് കവിത കൃത്യമായി ഉത്തരവും നല്‍കിയിരുന്നു. തന്നെ രാഷ്ട്രീയ പരമായി വേട്ടയാടുകയാണെന്ന് കവിത പറഞ്ഞിരുന്നു. തെര‍ഞ്ഞെടുപ്പ് അടുക്കുന്നത് കൊണ്ടാണ് കേന്ദ്രസര്‍ക്കാരിന്‍റെ ഇത്തരത്തിലുള്ള നീക്കമെന്നും കവിത വിമര്‍ശിച്ചിരുന്നു. നേരത്തെ, വീട്ടില്‍ വെച്ച് ചോദ്യം ചെയ്യണമെന്ന് ഇഡിയോട് കവിത ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇഡി ഉദ്യോഗസ്ഥര്‍ നിരസിച്ചതോടെയാണ് ശനിയാഴ്ച്ച കവിത ഇഡി ഓഫീസിലെത്തി ചോദ്യം ചെയ്യലിനോട് സഹകരിച്ചത്. അതിനിടെ, ജന്ദർമന്തറിൽ നിരാഹാര സമരവും കവിത നടത്തി. പാർലമെന്റ് സമ്മേളനത്തിൽ വനിതാ സംവരണ ബിൽ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് കവിത നിരാഹാര സമരം നടത്തിയത്. ഈ സമരത്തില്‍ 18 രാഷ്ട്രീയ പാർട്ടികള്‍ പങ്കെടുത്തിരുന്നു. നിരഹാര സമരം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തത്.  

വനിത സംവരണ ബിൽ നടപ്പാക്കണമെന്ന് തന്നെയാണ് സി പി എമ്മിൻ്റെയും നിലപാടെന്ന് സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. നിയമനിർമ്മാണ സഭകളിൽ മതിയായ വനിത പ്രാതിനിധ്യം ഉറപ്പാക്കാൻ സർക്കാർ മടിക്കുന്നു. സംവരണ ബിൽ നടപ്പാക്കും വരെ പോരാട്ടം തുടരുമെന്നും കെ. കവിത പറഞ്ഞിരുന്നു.

ദില്ലി മദ്യനയക്കേസ്; കവിതയെ ഇനിയും ചോദ്യം ചെയ്യും, ഇന്ന് ചോദ്യം ചെയ്തത് 9 മണിക്കൂർ

ദില്ലി മദ്യനയക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ മാർച്ച് രണ്ടിനാണ് ഇഡി അറിയിക്കുന്നത്. എന്നാൽ മാർച്ച് 16 ലേക്ക് തിയ്യതി മാറ്റി നൽകാൻ താൻ ആവശ്യപ്പെട്ടുവെങ്കിലും ഇഡി സമ്മതിച്ചില്ലെന്നും കവിത പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

നിസ്സഹായത പ്രകടിപ്പിച്ച് ഇൻഡിഗോ, സാധാരണ നിലയിലാകുക ഫെബ്രുവരി പത്തോടെയെന്ന് അറിയിപ്പ്; ഇന്നും സർവീസുകൾ റദ്ദാക്കും
നവവധു നേരിട്ടത് കൊടിയ പീഡനം; ഭർത്താവ് സിഗരറ്റ് കുറ്റി കൊണ്ട് പൊള്ളിച്ചു, വിവാഹം നടത്തിയത് സ്വവർഗാനുരാഗിയാണെന്നത് മറച്ചുവച്ച്