'ദില്ലി കത്തിയെരിയുമ്പോഴും നിങ്ങള്‍ ആഘോഷങ്ങളിലാണ്'; കേന്ദ്രത്തിനെതിരെ ഇല്‍ത്തിജ മുഫ്തി

By Web TeamFirst Published Feb 25, 2020, 9:35 AM IST
Highlights

''ദില്ലി കത്തിയെരിയുകയും കശ്മീരില്‍ എണ്‍പത് ലക്ഷം പേരുടെ മൗലികാവകാശങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നതിനിടയില്‍  സല്‍ക്കാരവും നമസ്തേ ട്രംപും''

ദില്ലി: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍ത്തിജ മുഫ്തി. കരുതല്‍ തടങ്കലില്‍ കഴിയുന്ന മെഹ്ബൂബ മുഫ്തിയുടെ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ഇല്‍ത്തിജയാണ്. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഇന്ത്യാസന്ദര്‍ശനത്തെ കുറിട്ടും ജില്ലിയിലെ പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെക്കുറിച്ചും കശ്മീരിലെ അവകാശങ്ങളെക്കുറിച്ചും ഇല്‍ത്തിജ ട്വീറ്റ് ചെയ്തു. 

മഹാത്മാ ഗാന്ധിയുടെ പൈതൃകം സബര്‍മതി ആശ്രമത്തിലേക്കുള്ള ഗൗരവമില്ലാത്ത ഇത്തരം സന്ദര്‍ശനങ്ങളിലൂടെ ഓര്‍മ്മിക്കപ്പെടുന്നു, എന്നാല്‍ ഗാന്ധിയുടെ മൂല്യം മറന്നുപോകുന്നു. 

''ദില്ലി കത്തിയെരിയുകയും കശ്മീരില്‍ എണ്‍പത് ലക്ഷം പേരുടെ മൗലികാവകാശങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നതിനിടയില്‍ ഹായ് ചായയും നമസ്തേ ട്രംപും. സബര്‍മതി ആശ്രമത്തിലേക്ക് പ്രമുഖരായ വിദേശികള്‍ വരുമ്പോഴാണ് മഹാത്മാ ഗാന്ധിയുടെ പൈതൃകം ഓര്‍മ്മിക്കപ്പെടുന്നത്. അദ്ദേഹത്തിന്‍റെ മൂല്യങ്ങള്‍ മറന്നുപോകുന്നു. '' ഇല്‍ത്തിജ ട്വീറ്റ് ചെയ്തു. 

മെഹ്ബൂബ മുഫ്തി കരുതല്‍ തടങ്കലിലായതോടെ ഇല്‍ത്തിജ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ഓഗസ്റ്റ് അഞ്ചിന് എടുത്തുകള‌ഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള അടക്കമുള്ള നേതാക്കളെ കരുതല്‍ തടങ്കലില്‍ വച്ചിരിക്കുകയാണ്
 

click me!