Hibe eden SFI : എസ്എഫ്ഐയെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് നിരോധിക്കണം: ഹൈബി ഈഡൻ

Web Desk   | Asianet News
Published : Mar 16, 2022, 03:02 PM IST
Hibe eden SFI : എസ്എഫ്ഐയെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് നിരോധിക്കണം: ഹൈബി ഈഡൻ

Synopsis

ലോ കോളേജിൽ വനിതാ പ്രവർത്തക ഉൾപ്പെടെയുള്ളവരെ അതി ക്രൂരമായി മർദ്ദിച്ച് പശ്ചാത്തലത്തിലാണ് എംപി ലോക്സഭയിൽ വിഷയം ഉന്നയിച്ചത്.  

ദില്ലി: ഭീകര സംഘടനകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി എസ്എഫ്ഐയെ നിരോധിക്കണമെന്ന് ഹൈബി ഈഡൻ എംപി ലോക്സഭയിൽ പറഞ്ഞു.നിരന്തരമായി വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിക്കുകയും അവരുടെ മൗലിക അവകാശങ്ങൾ പോലും എസ്എഫ്ഐ നിഷേധിക്കുകയാണെന്നും എംപി ലോകസഭയിൽ ഉന്നയിച്ചു. 

ചൊവ്വാഴ്ച കോളേജ് തെരഞ്ഞെടുപ്പിന് ശേഷം രാത്രിയിൽ തിരുവനന്തപുരം ലോ കോളേജിൽ വനിതാ പ്രവർത്തക ഉൾപ്പെടെയുള്ളവരെ അതി ക്രൂരമായി മർദ്ദിച്ച് പശ്ചാത്തലത്തിലാണ് എംപി ലോക്സഭയിൽ വിഷയം ഉന്നയിച്ചത്.

കൂട്ടം ചേർന്ന് വലിച്ചിഴച്ചു, പൊലീസ് നോക്കിനിന്നു; കോളേജില്‍ പഠിക്കുന്നത് ജീവന് ആപത്ത് വിദ്യാർത്ഥികൾ

എസ്.എഫ്.ഐ പ്രവർത്തകർ കൂട്ടം ചേർന്ന് വലിച്ചിഴച്ചു ക്രൂരമായി മർദിച്ചെന്നും, പൊലീസ് നോക്കിനിന്നെന്നും തിരുവനന്തപുരം ലോ കോളജിൽ ‌ആക്രമണത്തിനിരയായ കെഎസ്‍യു പ്രവർത്തക സഫ്ന.  കോളേജിലെ അക്രമത്തിന് ശേഷം വീടുകയറിയുള്ള മർദനത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് തലയ്ക്കും കാലിനും പരിക്കേറ്റു.  കെ.എസ്.യു പ്രവർത്തകരെ ആക്രമിച്ചതിൽ 2 കേസുകളും, എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ചെന്ന പേരിൽ ഒരു കേസും പൊലീസ് രജിസ്റ്റർ ചെയ്തു.

ലോ കോളേജിൽ ഇന്നലെ കൂട്ടം ചേർന്നുണ്ടായ ആക്രമണം പെട്ടെന്നുള്ള പ്രകോപനത്തിൽ നിന്നല്ലെന്നു വ്യക്തമാക്കുകയാണ് കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് സഫ്ന.  എസ്എഫ്ഐയിൽ നിന്ന്  മുൻപും ഇത്തരം ആക്രമണങ്ങളുണ്ടായിട്ടുണ്ട്. അന്നും നടപടികളുണ്ടായിട്ടില്ല.  കൂട്ടം ചേർന്ന് ക്രൂരമായാണ് ആക്രമിച്ചതെന്നും സഫ്ന പറയുന്നു. 

കോളേജിലെ സംഘർഷങ്ങൾക്ക് ശേഷം കെ എസ് യു പ്രവർത്തകരുടെ വീടുകൾ കയറി ഭീഷണിയും ആക്രമണവുമുണ്ടായി.  ദേവനാരായണനെന്ന വിദ്യാർത്ഥിക്ക് കഴുത്തിനും, ജിയോ എന്ന വിദ്യാർത്ഥിക്ക് കാലിനും പരിക്കുണ്ട്.  എസ്എഫ്ഐ ഭാരവാഹികൾ വരെ മർദിച്ച സംഘത്തിലുണ്ടായിരുന്നു എന്ന് ദേവനാരായണൻ പറയുന്നു. 

വിദ്യാർത്ഥികളെ വീട്ടിൽക്കയറി ആക്രമിച്ചതിന് 8 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ മെഡിക്കൽ കോളേജ് പൊലീസാണ്  കേസടുത്തത്. സഫ്നയെ ആക്രമിച്ചതിന് മയൂസിയം പൊലീസ് ഇന്നലെത്തന്നെ കേസെടുത്തിരുന്നു.  എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ചെന്ന പരാതിയിൽ കെ.എസ്.യു പ്രവർത്തകർക്കെതിരെയും ഇന്ന് കേസെടുത്തിട്ടുണ്ട്. പൊതുമരാമത്ത് മന്ത്രി പങ്കെടുത്ത പരിപാടി മദ്യപിച്ചെത്തി അലങ്കോലമാക്കാൻ ശ്രമിച്ചതാണ് എല്ലാത്തിനും കാരണമെന്നാണ് എസ്എഫ്ഐ വിശദീകരണം. സഫീനയെ ആരും ആക്രമിച്ചിട്ടില്ലന്നും എസ്എഫ്ഐ വിശദീകരിക്കുന്നു. 

'കെഎസ്‍യുക്കാരനാകരുത്, പാര്‍ട്ടി സെക്രട്ടറിയാകരുത്'; സഭയില്‍ പിണറായി-സതീശന്‍ വാക്പോര്

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജ് (Government Law College, Thiruvananthapuram) സംഘര്‍ഷത്തില്‍ ആരോപണവും പ്രത്യാരോപണവുമായി പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും.ആരോപണങ്ങള്‍ കടുപ്പിച്ച പ്രതിപക്ഷനേതാവിനോട് പഴയ കെഎസ്‍യുക്കാരന്‍റെ മുന്‍കോപമല്ല പ്രതിപക്ഷനേതാവ് കാണിക്കേണ്ടതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പാര്‍ട്ടി സെക്രട്ടറിയുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രി താഴരുതെന്ന് സതീശനും തിരിച്ചടിച്ചു. പൊലീസ് നോക്കിനില്‍ക്കെ ആയിരുന്നു സംഘര്‍ഷമെന്നും എസ്എഫ്ഐക്കാരെയും ഗുണ്ടകളെയും കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റാത്ത സ്ഥിതിയാണെന്നും സതീശന്‍ സഭയില്‍ വിമര്‍ശിച്ചു.

എന്നാല്‍ പഴയ കെഎസ്‍യുക്കാരന്‍റെ മുന്‍കോപമല്ല പ്രതിപക്ഷനേതാവ് കാണിക്കേണ്ടതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പ്രബലമായ വിദ്യാര്‍ത്ഥി സംഘടനയെ ആക്ഷേപിക്കുന്നതിന് അതിര് വേണം.യൂണിയന്‍ ഉദ്ഘാടനം കഴിഞ്ഞ് പിരിഞ്ഞു പോകാതിരുന്ന വിദ്യാര്‍ത്ഥികള്‍ തമ്മിലാണ് സംഘര്‍ഷം നടന്നത്. മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. രണ്ട് സംഘടനയില്‍പ്പെട്ടവര്‍ക്കും പരിക്കുണ്ട്. ഗൌരവമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഗുണ്ടകള്‍ക്ക് അഴിഞ്ഞാടാനുള്ള ലൈസന്‍സാണ് മുഖ്യമന്ത്രി നല്‍കിയതെന്നും പാര്‍ട്ടി സെക്രട്ടറിയുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രി താഴരുതെന്നും സതീശന്‍ കുറ്റപ്പെടുത്തി. 

PREV
Read more Articles on
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'