
ദില്ലി: കോൺഗ്രസ് പാർട്ടിയിൽ വിമതശബ്ദം ഉയർത്തി നേതൃത്വത്തിനെതിരെ കലാപം നടത്തുന്ന ഗ്രൂപ്പ് 23-ൻ്റെ നിലപാടുകളെ താൻ പിന്തുണയ്ക്കുന്നുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ.കുര്യൻ (PJ Kurian Delcare Support for G23). പാർട്ടിക്ക് സ്ഥിരം അധ്യക്ഷൻ വേണം രാഹുൽ ഗാന്ധിക്ക് ആ പദവിയേറ്റെടുക്കാൻ പറ്റുന്നില്ലെങ്കിൽ വേറെ ആളെ നോക്കണം. കെ.സി.വേണുഗോപാൽ നടപ്പാക്കുന്നത് നേതൃത്വം നൽകുന്ന നിർദേശമാണ്. അത് പാളുന്നതിൻ്റെ ഉത്തരവാദിത്തം നേതൃത്വത്തിനാണെന്നും കുര്യൻ പറഞ്ഞു.
പാർട്ടിയെ ശക്തിപ്പെടുത്തണം എന്ന വികാരത്തെ തുടർന്നാണ് ജി23-ക്കൊപ്പം നിലനിൽക്കുന്നത്. പാർട്ടിയിൽ മാറ്റം വേണം ശക്തിപ്പെടണം. ജി23 എഴുത്തിയ കത്തിൽ പറഞ്ഞ കാര്യങ്ങളോട് ഞാൻ യോജിക്കുന്നു. എന്നാൽ നേതൃത്വത്തിൽ നിന്നും ഗാന്ധികുടുംബത്തെ മാറ്റണം എന്ന് ആവശ്യപ്പെടുന്നില്ല. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ പ്രചാരണത്തിന് പോകാൻ പോലും അദ്ദേഹത്തിന് ആയില്ല. രാഹുൽ ഗാന്ധി നിലവിൽ എംപിയാണ്. പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് അദ്ദേഹം പലവട്ടം പറഞ്ഞു. അദ്ദേഹത്തിന് പാർട്ടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പറ്റില്ലെങ്കിൽ വേറെ ആരെങ്കിലും അതേറ്റെടുക്കണം.
കെസി വേണുഗോപാൽ നടപ്പാക്കുന്നത് പാർട്ടി നേതൃത്വം നൽകുന്ന നിർദേശമാണ്. കെ.സി വേണുഗോപാലിനെ സെക്രട്ടറിയാക്കിയത് നേതൃത്വമാണ്. നേതൃത്വം കൊടുക്കുന്ന നിർദേശമാണ് അദ്ദേഹം നടപ്പാക്കിയത്. അതൊക്കെ പരാജയപ്പെട്ടാൽ അതിൻ്റെ ഉത്തരവാദിത്തം നേതൃത്വത്തിനാണ്. ഇന്ന് ജി23 വിളിച്ച യോഗത്തിൽ ഞാൻ പങ്കെടുക്കുന്നുണ്ട്. പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നിർദേശങ്ങളാണ് അവിടെ ഉണ്ടാവുന്നതെങ്കിൽ അതിനെ പിന്തുണയ്ക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam