Latest Videos

ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിൽ അതീവ ജാഗ്രത; പൂഞ്ചില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു

By Web TeamFirst Published May 5, 2024, 7:55 AM IST
Highlights

ആക്രമണത്തിൽ ഒരു വ്യോമസേന സൈനികൻ വീര്യമൃത്യു വരിച്ചിരുന്നു. പരിക്കേറ്റ ഒരു സൈനികന്‍റെ നില ഗുരുതരമായി തുടരുകയാണ്. 

ദില്ലി: ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ മേഖല അതീവ ജാഗ്രത. ആക്രമണം നടത്തിയ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. ആക്രമണത്തിൽ ഒരു വ്യോമസേന സൈനികൻ വീര്യമൃത്യു വരിച്ചിരുന്നു. ഒരു സൈനികന്‍റെ നില ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റ മറ്റ് മൂന്ന് പേരുടെ നില തൃപ്തികരമാണ്.

രണ്ടു സൈനിക വാഹനങ്ങളിലായി സഞ്ചരിച്ച സൈനികർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഈ മേഖലയിൽ മെയ് 25 ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉണ്ടായ ആക്രമണത്തെ ഏറെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത് ഭീകരക്രമണം നടന്ന പൂഞ്ചിലെ ഷാസിതാറിൽ കൂടുതൽ സൈനികരെ എത്തിച്ചു. ഭീകരർക്കായി വ്യാപക തെരച്ചിൽ തുടരുന്നു. പരിക്കേറ്റ സൈനികർ ഉധംപൂരിലെ സൈനിക ആശുപത്രിയിൽ ചികിത്സയിൽ രാജ്നാഥ് സിങ്, കര, വ്യോമസേന മേധാവിമാരുമായി സംസാരിച്ചു.

മൂന്നാം ഘട്ട വോട്ടെടുപ്പ് മെയ് ഏഴിന്; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും


 

click me!