പൂഞ്ചിൽ വ്യോമസേനാ വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം: ഒരു ജവാന് വീരമൃത്യു, ഒരാൾക്ക് ഗുരുതര പരിക്ക്

Published : May 04, 2024, 10:59 PM IST
പൂഞ്ചിൽ വ്യോമസേനാ വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം: ഒരു ജവാന് വീരമൃത്യു, ഒരാൾക്ക് ഗുരുതര പരിക്ക്

Synopsis

ആക്രമണത്തിൽ അഞ്ച് സൈനിക‍ര്‍ക്കാണ് പരിക്കേറ്റത്. ഇവരിൽ മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമാണ്

ദില്ലി: ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരരുടെ ആക്രമണത്തിൽ പരിക്കേറ്റ ഒരു ജവാൻ വീര ചരമമടഞ്ഞു. ഒരാളുടെ നില അതീവ ഗുരുതരമാണെന്ന് സൈന്യം അറിയിച്ചു. പൂഞ്ചിലെ സുരൻകോട്ടയിലാണ് ഇന്ന് വൈകിട്ട് വ്യോമസേനാംഗങ്ങൾ സഞ്ചരിക്കുകയായിരുന്ന വാഹന വ്യൂഹത്തിന് നേരെ ആക്രമണം നടന്നത്. ഭീകരര്‍ വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് വിവരം. ആക്രമണത്തിൽ അഞ്ച് സൈനിക‍ര്‍ക്കാണ് പരിക്കേറ്റത്. ഇവരിൽ മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമാണ്. സ്ഥലത്ത് സൈനിക‍രും ജമ്മു കശ്മീ‍ര്‍ പൊലീസും തിരച്ചിൽ തുടരുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

മലയാളി യുവതിയുടെ പരാതിയിൽ ട്വിസ്റ്റ്, നാട്ടിൽ വന്നപ്പോൾ കഴുത്തിലെ മുറിപ്പാട് കണ്ട കാമുകനോട് പറഞ്ഞത് പച്ചക്കള്ളം; ബെംഗളൂരു ബലാത്സംഗ പരാതി വ്യാജം
'സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ യാത്ര' എല്ലാം കൈക്കൂലി', സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്