
തിരുവനന്തപുരം: അന്വേഷണ ഉദ്യോഗസ്ഥരുടെയും സർക്കാർ അഭിഭാഷകരുടെയും അശ്രദ്ധ പലപ്പോഴും പ്രതികൾക്ക് സഹായകരമാകുന്നുവെന്ന് ഹൈക്കോടതി. എൻഡിപിഎസ് നിയമപ്രകാരം കസ്റ്റഡി കാലാവധി നീട്ടാനുള്ള അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് കോടതിയുടെ പരാമർശം. കൃത്യമായ കാരണം ബോധിപ്പിച്ചില്ലെങ്കിൽ 180 ദിവസത്തിന് ശേഷം കസ്റ്റഡി കാലാവധി നീട്ടാനാവില്ല.
സംസ്ഥാന പൊലീസ് മേധാവിയും പ്രോസിക്യൂഷൻ മേധാവിയും ഇക്കാര്യത്തിൽ ശ്രദ്ധ കൊടുക്കണം. വിഷയത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്കും സർക്കാർ അഭിഭാഷകർക്കും ആവശ്യമായ പരിശീലനം നൽകണമെന്നും കോടതി വ്യക്തമാക്കി. ലഹരിമരുന്ന് കേസിൽ കസ്റ്റഡിയിലുള്ള തൃശ്ശൂർ സ്വദേശിയുടെ ജാമ്യഹർജി അനുവദിച്ചുകൊണ്ടാണ് കോടതിയുടെ പരാമർശങ്ങൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam