ഇനി ഇത് വേണ്ടെന്ന് കോടതി; ആള്‍ ദൈവം ഗുര്‍മീദ് റാം റഹീം സിങ്ങിന് നിരന്തരം പരോൾ അനുവദിക്കുന്നത് തട‌ഞ്ഞു

Published : Mar 01, 2024, 10:25 AM ISTUpdated : Mar 01, 2024, 10:26 AM IST
ഇനി ഇത് വേണ്ടെന്ന് കോടതി; ആള്‍ ദൈവം ഗുര്‍മീദ് റാം റഹീം സിങ്ങിന് നിരന്തരം പരോൾ അനുവദിക്കുന്നത് തട‌ഞ്ഞു

Synopsis

കഴിഞ്ഞ പത്ത് മാസത്തിനിടെ ഏഴ് തവണ ഗൂര്‍മീദിന് പരോൾ ലഭിച്ചു. നാല് വർഷത്തെ ജയിൽ ശിക്ഷയ്ക്കിടയിൽ ഒൻപത് തവണ പരോളിൽ അദ്ദേഹം പുറത്തിറങ്ങി. 

പഞ്ചാബ്: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന വിവാദ ആള്‍ ദൈവം ഗുര്‍മീദ് റാം റഹീം സിങ്ങിന് പരോള്‍ നല്‍കുന്നതിനെ വിലക്കി പഞ്ചാബ് – ഹരിയാന ഹൈക്കോടതി. തുടര്‍ച്ചയായ പരോള്‍ കിട്ടുന്ന ഗുര്‍മീദിന് കോടതിയുടെ അനുമതിയില്ലാതെ ഇനി പരോള്‍ നല്‍കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ബലാത്സംഗക്കേസിൽ 20 വര്‍ഷത്തെ തടവു ശിക്ഷ അനുഭവിക്കുന്ന ഗുര്‍മീദിനെ അടുത്തിടെയും 50 ദിവസത്തെ പരോള്‍ ലഭിച്ചിരുന്നു. 

നവംബറില്‍ 23 ദിവസത്തെ പരോള്‍ കൂടാതെയാണ് അടുത്തിടെയും 50 ദിവസത്തെ പരോള്‍ ലഭിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തു ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കഴിഞ്ഞ പത്ത് മാസത്തിനിടെ ഏഴ് തവണ ഗൂര്‍മീദിന് പരോൾ ലഭിച്ചു. നാല് വർഷത്തെ ജയിൽ ശിക്ഷയ്ക്കിടയിൽ ഒൻപത് തവണ പരോളിൽ അദ്ദേഹം പുറത്തിറങ്ങി. ഇപ്പോൾ പരോളിലുള്ള ഗുർമീത്, പരോൾ തീരുന്ന ദിവസമായ മാർച്ച് പത്തിന് തിരിച്ചെത്തുന്നെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി സ‍ർക്കാറിനോട് ആവശ്യപ്പെട്ടു. 

ഇനി പരോൾ അനുവദിക്കുന്നതിന് മുമ്പ് സർക്കാർ കോടതിയുടെ അനുമതി തേടണമെന്നാണ് നിർദേശം. ഇത്തരത്തിൽ പരോൾ അനുവദിക്കുന്നത് മറ്റാർക്കൊക്കെ ആണെന്നും കോടതി അന്വേഷിച്ചിട്ടുണ്ട്. ഇങ്ങനെ പരോൾ ലഭിക്കുന്നവരുടെ വിവരങ്ങൾ നൽകാനും കോടതി സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റത്തിന് 2017 ഓഗസ്റ്റിലാണ് ഹരിയാനയിലെ പ‌ഞ്ചകുല സിബിഐ കോടതി ഗുര്‍മീദ് റാം റഹീമിന് ശിക്ഷ വിധിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

PREV
click me!

Recommended Stories

ഇൻഡിഗോയ്ക്കെതിരെ കേന്ദ്രം; ആവശ്യമെങ്കിൽ സിഇഒയെ പുറത്താക്കാൻ നിർദ്ദേശിക്കും, നന്നായി ഉറങ്ങിയിട്ട് ഒരാഴ്ചയായെന്ന് മന്ത്രി
ഒഡിഷയിൽ കലാപം; മാൽക്കൻഗിരി ജില്ലയിൽ 160 ലേറെ വീടുകൾ ആക്രമിക്കപ്പെട്ടു; ഇൻ്റർനെറ്റ് നിരോധനം നീട്ടി