കള്ളപ്പണക്കേസ്; ഡി.കെ ശിവകുമാറിനെതിരായ അന്വേഷണ നടപടികൾക്ക് സ്റ്റേ, സിബിഐക്ക്‌ തിരിച്ചടി

Published : Feb 10, 2023, 11:34 PM ISTUpdated : Feb 10, 2023, 11:37 PM IST
കള്ളപ്പണക്കേസ്; ഡി.കെ ശിവകുമാറിനെതിരായ അന്വേഷണ നടപടികൾക്ക് സ്റ്റേ, സിബിഐക്ക്‌ തിരിച്ചടി

Synopsis

ഫെബ്രുവരി 22 ന് മുൻപ് അന്വേഷണപുരോഗതി റിപ്പോർട്ട് നൽകണമെന്ന് കർണാടക ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടു.

ബെംഗളൂരു: കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറിനെതിരായ കള്ളപ്പണക്കേസിൽ സിബിഐക്ക്‌ തിരിച്ചടി. ശിവകുമാറിനെതിരായ സിബിഐ അന്വേഷണ നടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. ഫെബ്രുവരി 24 വരെ ശിവകുമാറിനെതിരെ നടപടികൾ സ്വീകരിക്കുന്നതിനാണ് സ്റ്റേ. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും സിബിഐയോട് കോടതി ആവശ്യപ്പെട്ടു.

ഫെബ്രുവരി 22 ന് മുൻപ് അന്വേഷണപുരോഗതി റിപ്പോർട്ട് നൽകണമെന്ന് കർണാടക ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടു. ഈ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി ഇഡി ശിവകുമാറിന് നോട്ടീസ് നൽകിയിരുന്നു. ഇഡിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്.

തെരഞ്ഞെടുപ്പ് കാലത്ത് അന്വേഷണ ഏജൻസികൾ മന:പൂർവ്വം വേട്ടയാടുന്നു എന്ന് ആരോപിച്ച് ഇഡി സമൻസിനെതിരെ ശിവകുമാർ ഹൈക്കോടതിയില്‍ അപ്പീൽ ഫയൽ ചെയ്തിരുന്നു. സിബിഐ കേസിനെതിരെ ശിവകുമാർ നേരത്തെ തന്നെ നൽകിയ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിൽ ഉണ്ട്.

Read More : പാര്‍ലമെന്‍റിലെ പ്രതിഷേധ വീഡിയോ പകര്‍ത്തി; കോണ്‍ഗ്രസ് എം.പിയെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ സമയമായി; വാക്കാൽ പരാമർശവുമായി സുപ്രീം കോടതി
പാചകവാതക വിലവർധന: പ്രതിസന്ധി രൂക്ഷം; തമിഴ്നാട്ടിൽ ഹോട്ടലുകൾ നിയന്ത്രണത്തിലേക്ക്, കേന്ദ്രത്തിനെതിരെ ഡിഎംകെ