പുതിയ വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി ബിൽക്കിസ് ബാനു ബലാത്സംഗ കേസിലെ പ്രതികളെ അനുകൂലിച്ചുവെന്ന പ്രിയങ്ക ഗാന്ധിയുടെ പാർലമെന്റിലെ പരാമർശം വലിയ ബഹളത്തിന് കാരണമായി.

ദില്ലി: പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം. പുതിയ വിദ്യാഭ്യാസമന്ത്രി പ്രൾഹാദ് ജോഷി ബിൽകിസ് ബാനു ബലാത്സം​ഗ കേസിലെ പ്രതികള അനുകൂലിച്ചുവെന്ന് പ്രിയങ്ക ​ഗാന്ധി പറഞ്ഞതാണ് ബഹളത്തിന് കാരണം. ഇതിന്റെ രേഖ സഭയിൽ വച്ച ശേഷമേ തുടർ പ്രസംഗം അനുവദിക്കൂവെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. പത്രത്തിൽ വന്ന റിപ്പോർട്ടെന്ന് പ്രിയങ്ക മറുപടി നൽകി. എന്നാൽ, താൻ ഈ പ്രസ്താവന നടത്തിയിട്ടില്ലെന്ന് പ്രൾഹാദ് ജോഷി പറഞ്ഞു. പിന്നാലെ പ്രിയങ്ക ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കിരൺ റിജിജു രം​ഗത്തെത്തി. ക്രുദ്ധനായി പ്രൾഹാദ് ജോഷി രം​ഗത്തെത്തി. പ്രസ്താവനയെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ പത്രവാർത്ത ഉന്നയിക്കാൻ ശ്രമിച്ചു. ആ വിഷയം ഒഴിവാക്കാൻ സ്പീക്കർ ആവശ്യപ്പെട്ടു. ചർച്ചയിലേക്ക് തിരികെയെത്താനും അദ്ദേഹം ആവശ്യപ്പെട്ടു.

രാധാകൃഷ്ണൻ കമ്മിറ്റിയുടെ ശുപാർശകൾ ഇനിയും നടപ്പാക്കിയിട്ടില്ലെന്ന് പ്രിയങ്ക പറഞ്ഞു. പുതിയ കമ്മിറ്റികൾ ഉണ്ടാക്കിയിട്ട് ഒരു കാര്യവുമില്ല. ക്യാമറയുടെ ആംഗിൾ അല്ല മനസിൻ്റെ ആംഗിൾ ആണ് പ്രധാനമന്ത്രി മാറ്റേണ്ടത്. 2024-ൽ നിയമം വന്നശേഷം ഒരു കേസിൽ പോലും ആരെയും ശിക്ഷിച്ചിട്ടില്ല. പ്രധാനമന്ത്രി രൂപീകരിച്ച സമിതിയിൽ 'ഗോമൂത്ര വിദഗ്ധനും' ഉണ്ടെന്ന് പ്രിയങ്കയുടെ പരിഹാസം. പ്രിയങ്ക രാഹുൽ ഗാന്ധിയുടെ പ്രസംഗം 'കട്ടു' എന്ന് കിരൺ റിജിജു ആരോപിച്ചു.

ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെൺകിട്ടിയെ സന്ദര്‍ശിച്ചത് വിവരിച്ചാണ് പോലീസ് നടപടിക്കെതിരെ പ്രിയങ്ക ആഞ്ഞടിച്ചത്. ന്യായമായ ആവശ്യങ്ങളുമായെത്തിയ വിദ്യാര്‍ഥികളെ പെല്ലെറ്റ് ഗണും, ഇലക്ട്രിക് ലാത്തിയുമായി നേരിടാന്‍ ആരാണ് നിര്‍ദ്ദേശം നല്‍കിയതെന്ന് പ്രധാനമന്ത്രിയും അമിത്ഷായും വ്യക്തമാക്കണമെന്നും പ്രധാനമന്ത്രി ക്യാമറ ആംഗിള്‍ മാറ്റി വിഡിയോ എടുത്തത് കൊണ്ട് കാര്യമില്ല മനസിന്‍റെ ആംഗിളാണ് മാറ്റേണ്ടതെന്നും പ്രിയങ്ക ആഞ്ഞടിച്ചു. പ്രധാനമന്ത്രി രൂപീകരിച്ച ടാസ്ക് ഫോഴസില്‍ ഗോമൂത്ര വിദഗധനെയും ഉള്‍പപെടുത്തിയെന്ന് ഐഐടി മദ്രാസ് ഡയറക്ടറെ പരോക്ഷമായി പരിഹസിച്ച് പ്രിയങ്ക പറഞ്ഞു. ബില്‍ കിസ് ബാനോ ബലാത്സംഗ കേസിലെ പ്രതികളെ ശിക്ഷ തീരും മുന്‍പ് വിട്ടയച്ചതിനെ ന്യായീകരിച്ചയാളാണ് പുതിയവിദ്യാഭ്യാസമന്ത്രിയെന്ന് പ്രിയങ്ക പറഞ്ഞതോടെ പ്രള്‍ഹാദ് ജോഷിയക്കമുള്ളവര്‍ എഴുന്നേറ്റ് വലിയ ബഹളമുണ്ടാക്കി. യുപിഎ കാലത്തെ പരീക്ഷ ക്രമക്കേടുകള്‍ ഒന്നൊന്നായി എണ്ണമിട്ടാണ് പ്രതിപക്ഷത്തെ മന്ത്രി ജിതേന്ദ്ര സിംഗും, ബിജെപിക്കായി ആദ്യം സംസാരിച്ച ബാന്‍സുരി സ്വരാജും നേരിട്ടത്.