ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍ സ്കൂളിന് മുകളില്‍ പൊട്ടിവീണു; 50ഓളം കുട്ടികള്‍ക്ക് പരിക്ക്

Published : Jul 15, 2019, 09:00 PM IST
ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍ സ്കൂളിന് മുകളില്‍ പൊട്ടിവീണു; 50ഓളം കുട്ടികള്‍ക്ക് പരിക്ക്

Synopsis

സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ ലൈന്‍ പൊട്ടി വീഴുമ്പോള്‍ കുട്ടികള്‍ പുറത്തായിരുന്നു. എന്നാല്‍, മഴ പെയ്ത് വെള്ളം നിറഞ്ഞതിനാല്‍ കുട്ടികള്‍ക്ക് ഷോക്കേറ്റു.

ബല്‍റാംപുര്‍: യുപി സ്കൂളിന് മുകളില്‍ ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണ് 50ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ഉത്തര്‍പ്രദേശിലെ വിഷ്ണുപുര പ്രദേശത്തെ നയാനഗറിലാണ് സംഭവം. പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് അധികൃതര്‍ അറിയിച്ചു. സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ ലൈന്‍ പൊട്ടി വീഴുമ്പോള്‍ കുട്ടികള്‍ പുറത്തായിരുന്നു. എന്നാല്‍, മഴ പെയ്ത് വെള്ളം നിറഞ്ഞതിനാല്‍ കുട്ടികള്‍ക്ക് ഷോക്കേറ്റു.

സംഭവത്തെ തുടര്‍ന്ന് വൈദ്യുതി വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്തു. സ്കൂളുകള്‍ക്ക് മുകളില്‍ ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍ പോകുന്നതിന്‍റെ കണക്കെടുക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജില്ല മജിസ്ട്രേറ്റ് നിര്‍ദേശം നല്‍കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റഷ്യൻ എണ്ണ നിർത്തിയോ? ട്രംപിന് ഇന്ത്യ കീഴടങ്ങിയോ? ചോദ്യങ്ങളുമായി പ്രതിപക്ഷം; ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ പാർലമെന്‍റിൽ പ്രതിഷേധം കത്തും
വിഎസ്എസ്സി റിപ്പോർട്ടിൽ അവ്യക്തത, പാളികളുടെ സാമ്പിൾ വീണ്ടും ശേഖരിക്കും, ഭാഭ അറ്റോമിക് റിസർച്ച് സെന്ററിലേക്ക് അയക്കും; ശബരിമലയിൽ വീണ്ടും പരിശോധന