മുന്‍ പ്രധാനമന്ത്രിയുടെ മകന്‍ എംപി സ്ഥാനം രാജിവെച്ചു; ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Jul 15, 2019, 8:16 PM IST
Highlights

നീരജ് ശേഖറിന്‍റെ രാജി രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡു സ്വീകരിച്ചെന്നാണ് സൂചന. നീരജ് ശേഖര്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

ദില്ലി: മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന്‍റെ മകനും സമാജ് വാദി പാര്‍ട്ടി നേതാവുമായ നീരജ് ശേഖര്‍ രാജ്യസഭ എംപി  സ്ഥാനം രാജിവെച്ചതായി റിപ്പോര്‍ട്ട്. സമാജ് വാദി പാര്‍ട്ടി തന്നെ അവഗണിക്കുന്നുവെന്നാരോപിച്ചാണ് രാജി. രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡു ഇദ്ദേഹത്തിന്‍റെ രാജി സ്വീകരിച്ചെന്നാണ് സൂചന. നീരജ് ശേഖര്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

2020 നവംബറില്‍ ഇദ്ദേഹത്തിന്‍റെ രാജ്യസഭ കാലാവധി അവസാനിക്കും. പിതാവ് ചന്ദ്രശേഖറിന്‍റെ മരണശേഷമാണ് നീരജ് ശേഖര്‍ രാഷ്ട്രീയത്തിലിറങ്ങുന്നത്. 2014 ബല്ല്യ ലോക്സഭ മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും തോറ്റു. പിന്നീട് നീരജ് ശേഖറിനെ എസ്പി രാജ്യസഭയിലേക്കയച്ചു. 2019ല്‍ ബല്ല്യയില്‍ സീറ്റ് ചോദിച്ചെങ്കിലും പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവ് നിരസിച്ചു. 

click me!