
ദില്ലി: ചീറ്റ പദ്ധതിയുടെ മേൽനോട്ടത്തിനായി ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്രം. മുതിർന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരും വന്യജീവി വിദഗ്ധരും ഉൾപ്പെടുന്ന 11 അംഗ സമിതിയെയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം രൂപീകരിച്ചത്. നമീബിയയിൽനിന്നും സൗത്താഫ്രിക്കയിൽനിന്നും കൊണ്ടുവന്ന 20 ചീറ്റകളെ മധ്യപ്രദേശിൽ സംരക്ഷിക്കുന്നത് സംബന്ധിച്ച തുടർ നടപടികൾക്ക് സമിതിയായിരിക്കും രൂപം നൽകുക.
രണ്ടു വർഷമാണ് സമിതിയുടെ കാലവധി. കുനോ ദേശീയ ഉദ്യാനത്തിൽ പാർപ്പിച്ച 3 ചീറ്റകളും, 3 ചീറ്റകുഞ്ഞുങ്ങളും ഇതിനോടകം അസുഖങ്ങൾ ബാധിച്ച് ചത്ത പശ്ചാത്തലത്തിലാണ് നടപടി. ചീറ്റകളെ പാർപ്പിക്കാൻ മറ്റൊരിടം കൂടി കണ്ടെത്തണമെന്ന് മധ്യപ്രദേശ് വനംവകുപ്പ് കേന്ദ്രസർക്കാറിനോട് അഭ്യർത്ഥിച്ചിരുന്നു. ഇക്കാര്യമടക്കം സമിതി പരിശോധിക്കും
കുനോ നാഷണൽ പാർക്കിൽ ഒരു ചീറ്റ കുഞ്ഞുകൂടി ചത്തു, മരണ കാരണം അസുഖ ബാധയെന്ന് നിഗമനം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam