ഇന്ത്യയേയും സൈനികരേയും വെറുക്കാൻ രാഹുൽ ഗാന്ധിക്ക് എങ്ങനെ സാധിക്കുന്നു: അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ

Published : Dec 16, 2022, 11:59 PM ISTUpdated : Dec 17, 2022, 12:01 AM IST
 ഇന്ത്യയേയും സൈനികരേയും വെറുക്കാൻ രാഹുൽ ഗാന്ധിക്ക് എങ്ങനെ സാധിക്കുന്നു: അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ

Synopsis

 ഇന്ത്യയേയും സൈനികരേയും വെറുക്കാൻ രാഹുൽ ഗാന്ധിക്ക് എങ്ങനെ സാധിക്കുന്നു: അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ

അസം: ചൈനയെ സ്നേഹിക്കുന്ന രാഹുൽ ഗാന്ധി എല്ലാ അതിരുകളും ലംഘിച്ചുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. മറിച്ചുള്ള ദൃശ്യങ്ങൾ ഉണ്ടായിരുന്നിട്ടും ചൈനീസ് സൈന്യം ഇന്ത്യൻ സൈനികരെ മർദ്ദിച്ചുവെന്ന് രാഹുൽ പറഞ്ഞു. എങ്ങിനെയാണ് ഇന്ത്യയേയും സൈനികരേയും രാഹുൽ ഗാന്ധിക്ക് വെറുക്കാൻ കഴിയുന്നതെന്ന് അസം മുഖ്യമന്ത്രി ചോദിച്ചു. അരുണാചൽ പ്രദേശിൽ ഇന്ത്യൻ സൈനികർ മർദ്ദിക്കപ്പെടുമ്പോൾ മാധ്യമങ്ങൾ ഒരു ചോദ്യം പോലും ചോദിക്കുന്നില്ലെന്ന് രാഹുൽ പറഞ്ഞിരുന്നു. ഇതിലാണ് ഹിമന്ത ബിശ്വ ശർമ്മയുടെ വിമർശനം.

അതേസമയം ചൈന വിഷയത്തില്‍ നാലാംദിവസവും പാർലമെൻറില്‍ പ്രതിഷേധം ഉയർത്തി പ്രതിപക്ഷം. ചർച്ച അനുവദിക്കാത്തതോടെ കോണ്‍ഗ്രസ് അംഗങ്ങൾ രാജ്യസഭയുടെ ശൂന്യവേള തടസ്സപ്പെടുത്തുകയായിരുന്നു.  അതേസമയം ഇന്ന് വിജയ്‍ദിവസ് പരിപാടിയില്‍ പ്രസംഗിച്ച  ഈസ്റ്റേണ്‍ കമാൻ്  തലവൻ  ആർപി കലിത, ബാഹ്യ ഭീഷണികളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കാൻ സൈന്യം എപ്പോഴും സജ്ജമാണെന്ന്  പറഞ്ഞു. 

തുടർച്ചയായ നാലാം ദിവസവും പാർലമെന്‍രില്‍ ചൈനയുടെ അതിർത്തിയിലെ അതിക്രമം ഉയര്‍ന്നു.  നോട്ടീസ് നല്‍കി കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ചർച്ച വേണമെന്ന നിലപാടിയിലായിരുന്നു ഇന്നും. എന്നാല്‍ മുന്‍ ദിവസങ്ങളിലെ പോലെഭരണപക്ഷം വഴങ്ങിയില്ല. രാജ്യസഭ തുടങ്ങി ചോദ്യോത്തര വേളയിലേക്ക് കടന്നപ്പോള്‍ തന്നെ പ്രതിപക്ഷം തടസ്സപ്പെടുത്തി. ഒടുവില്‍ പന്ത്രണ്ട് മണി വരെ രാജ്യസഭ നിര്‍ത്തിവെക്കേണ്ടി വന്നു. രാജ്യസഭയില്‍ ചൈന വിഷയം ഉയർത്തി പ്രതിഷേധിക്കുന്പോള്‍ ലോകസഭയില്‍ അടിയന്തരപ്രമേയം നല്‍കിയിരുന്നെങ്കിലും പ്രതിപക്ഷം പ്രതിഷേധം ഉയർത്തിയില്ല. 

അതേസമയം വടക്ക് കിഴക്കന്‍ മേഖലയിലെ വ്യോമസേനയുടെ സൈനിക അഭ്യാസം ഇന്നത്തോടെ പൂ‍ർത്തിയായി. റഫാല്‍ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട യുദ്ധ വിമാനങ്ങള്‍ അണിനിരന്ന സൈനിക അഭ്യാസം രണ്ട് ദിവസമാണ് നടന്നത്. അരുണാചല്‍ അതിർത്തിയിലെ സംഘർഷവുമായി ബന്ധമില്ലെന്നും നേരത്തെ പരിശീലനം ലക്ഷ്യമിട്ട് നിശ്ചയിച്ചതാണ്  സൈനിക അഭ്യാസമെന്ന് സൈനികവൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. 

സംഘർഷം ഉണ്ടായ സാഹചര്യത്തില്‍ എന്തായാലും ചൈനയോട് ചേർന്ന മേഖലയില്‍ അടക്കം കനത്ത സുരക്ഷ പുലർത്തുന്നുണ്ട്. ശൈത്യകാലത്തെ സൈനിക പിന്‍മാറ്റവും ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് വിജയ്‍ദിവസ് ചടങ്ങില്‍ സംഘർഷത്തെ കുറിച്ച് സംസാരിച്ച കിഴക്കൻ കമാൻഡ് മേധാവി  ഏത് അടിയന്തരസാഹചര്യവും നേരിടാൻ സൈന്യം തയ്യാറാണെന്ന് പറഞ്ഞു. ഐക്യരാഷ്ട്രസഭയില്‍  വിദേശകാര്യമന്ത്രി രണ്ടാം തവണയും വിമർശനം ആവർത്തിച്ചു. ഭീകരവാദത്തിനെതിരായ തെളിവുകള്‍ ചില രാജ്യങ്ങള്‍ കണ്ടില്ലെന്ന് നടക്കുന്നുവെന്നായിരുന്നു ചൈനയോടുള്ല  എസ് ജയശങ്കറിന്‍റെ പരോക്ഷ വിമ‌ർശനം.

PREV
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നിര്‍ണായക സംഭാഷണം മോദി ജോര്‍ദാൻ സന്ദര്‍ശിക്കാനിരിക്കെ