ഹിമാചൽ പ്രദേശിൽ കെട്ടിടം തകർന്ന് വീണുണ്ടായ അപകടം; മരണം ഏഴായി

By Web TeamFirst Published Jul 15, 2019, 8:36 AM IST
Highlights

കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിലെ സോളനിൽ കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ മരണം ഏഴായി. മരിച്ചവരിൽ ആറ് പേർ സൈനികരാണ്.

ഷിംല: കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിലെ സോളനിൽ കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ മരണം ഏഴായി. മരിച്ചവരിൽ ആറ് പേർ സൈനികരാണ്. അപകടത്തില്‍പ്പെട്ട 28 പേരെ രക്ഷപ്പെടുത്തിയതായാണ് പുറത്തുവരുന്ന വിവരം. സോളനിലെ ഭക്ഷണശാല കെട്ടിടമാണ് ഇന്നലെ വൈകിട്ടോടെ തകര്‍ന്ന് വീണത്.

പതിനാല് പേരെങ്കിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മണിക്കൂറുകള്‍ക്കുള്ളില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകുമെന്ന് ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി ജയ് റാം ഠാക്കൂർ പറഞ്ഞു. അതേസമയം, സംഭവത്തിൽ ഹിമാചൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.

at Solan two team of deployed for rescue operation. pic.twitter.com/F8zVDZXEIW

— NDRF (@NDRFHQ)


 

click me!