താജ് മഹലിൽ ഉറൂസ് നടത്തരുതെന്ന് ഹിന്ദു മഹാസഭ; ആഗ്രയിലെ പുരാവസ്‌തു വകുപ്പ് ഓഫീസിലേക്ക് മാർച്ച്

Published : Jan 12, 2026, 02:36 PM IST
Hindu Maha sabha

Synopsis

മുഗൾ ചക്രവർത്തി ഷാജഹാന്റെ 371-ാമത് ഉറൂസ് ആഘോഷങ്ങൾക്കെതിരെ അഖില ഭാരത ഹിന്ദു മഹാസഭ പ്രതിഷേധ മാർച്ച് നടത്തി. താജ് മഹൽ മുൻപ് തേജോ മഹാലയ എന്ന ശിവക്ഷേത്രമായിരുന്നു എന്ന് വാദിച്ചാണ് പ്രതിഷേധം. ഉറൂസ് ആഘോഷങ്ങൾ നടത്തുമെന്ന് ഖുദ്ദാം-ഇ-റോസ കമ്മിറ്റി.

ദില്ലി: മുഗൾ ചക്രവർത്തി ഷാജഹാന്റെ 371ാമത് ഉറൂസിൻ്റെ ആഘോഷങ്ങൾ നടത്തരുതെന്ന് ആവശ്യപ്പെട്ട് ആഗ്രയിലെ സൂപ്രണ്ടിങ് ആർക്കയോളജിസ്റ്റിൻ്റെ ഓഫീസിലേക്ക് അഖില ഭാരത ഹിന്ദു മഹാസഭയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. ഹിന്ദു മഹാസഭയുടെ യുവജന വിഭാഗം നടത്തിയ മാർച്ചിൽ ഈ മാസം 15, 16, 17 തീയതികളിൽ ഉറൂസ് ആഘോഷിക്കരുതെന്നാണ് ആവശ്യപ്പെട്ടത്. ശിവരൂപം ധരിച്ചാണ് പ്രതിഷേധക്കാരിൽ ഒരാൾ മാർച്ചിൽ പങ്കെടുത്തത്. താജ് മഹൽ മുൻപ് ശിവക്ഷേത്രമായിരുന്നുവെന്ന വാദം ഉയർത്തുന്ന ഹിന്ദു മഹാസഭ, ഇതിനെ തേജോ മഹാലയ എന്നാണ് വിശേഷിപ്പിക്കുന്നത്. മുഗൾ ചക്രവർത്തി ഷാജഹാൻ നിർമിച്ചതല്ല ഇതെന്നും പുരാതന ശിവക്ഷേത്രമാണിതെന്നുമാണ് വാദം. താജ് മഹലിന് അകത്തെ അടച്ചിട്ട മുറികൾ തുറക്കണമെന്നും വാദിക്കുന്ന ഇവർ, പതിവായി ഷാജഹാൻ്റെ ഉറൂസ് നടക്കുന്ന സമയത്ത് പ്രതിഷേധം ഉയർത്താറുണ്ട്.

ഖുദ്ദാം-ഇ-റോസ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് താജ് മഹലിൽ ഉറൂസ് നടത്തുന്നത്. ഇക്കുറിയും ഉറൂസിൻ്റെ ഭാഗമായി വിപുലമായ പരിപാടികളാണ് നടക്കുന്നത്. ഇതോടനുബന്ധിച്ച് ജനുവരി 15, 16 തീയതികളിൽ ഉച്ചയ്ക്ക് 2 മണി മുതലും ജനുവരി 17 ന് മുഴുവൻ ദിവസവും സൗജന്യമായി സഞ്ചാരികൾക്ക് ഇവിടെ പ്രവേശനം ലഭിക്കും. ഷാജഹാൻ്റെയും മുംതാസിന്റെയും യഥാർത്ഥ കബറിടങ്ങൾ സ്ഥിതി ചെയ്യുന്ന ഭൂഗർഭ അറ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. വർഷത്തിലൊരിക്കൽ ഉറൂസ് ദിനങ്ങളിൽ മാത്രമാണ് സന്ദർശകർക്ക് ഈ കബറിടങ്ങൾ ഇത്തരത്തിൽ തുറക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ ചാദർ (ഖബറിന് മുകളിൽ വിരിക്കുന്ന തുണി) കബറിടത്തിൽ സമർപ്പിക്കും. കഴിഞ്ഞ വർഷം സമർപ്പിച്ച 1640 മീറ്റർ നീളമുള്ള ചാദറിന് പകരം കൂടുതൽ നീളമുള്ള ചാദർ ഇത്തവണ സമർപ്പിക്കും. കബറിടങ്ങൾ 'ഗുസ്‌ൽ' ചടങ്ങിലൂടെ ശുദ്ധീകരിച്ച്, പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനയും നടത്തും. കബറിടത്തിൽ ചന്ദനം പൂശും. ഒപ്പം ഖുറാൻ സമ്പൂർണമായി പാരായണം ചെയ്യും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കേരള ഹൈക്കോടതിയോട് സുപ്രീം കോടതിയുടെ സുപ്രധാന ചോദ്യം, 100 മുസ്ലിം പള്ളികൾ ഉണ്ടെന്ന് കരുതി പുതിയതിന് എങ്ങനെ അനുമതി നിഷേധിക്കും? നോട്ടീസയച്ചു
ഇന്ത്യൻ റെയിൽവേയുടെ അടുത്ത മാസ്റ്റർ പീസ്; വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകൾ ഉടൻ ട്രാക്കിലേയ്ക്ക്