ലഖ്നൗ ലുലുമാളിൽ നമസ്കരിക്കുന്ന വീഡിയോ പുറത്ത്; മാൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി ഹിന്ദുത്വ സംഘടനകൾ

Published : Jul 14, 2022, 07:20 PM ISTUpdated : Jul 14, 2022, 07:34 PM IST
ലഖ്നൗ ലുലുമാളിൽ നമസ്കരിക്കുന്ന വീഡിയോ പുറത്ത്; മാൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി ഹിന്ദുത്വ സംഘടനകൾ

Synopsis

ജൂലൈ 10 ഞായറാഴ്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് മാൾ ഉദ്ഘാടനം ചെയ്തത്. 2.2 ദശലക്ഷം ചതുരശ്ര അടിയിൽ 11 നിലകളിൽ വൻ സൗകര്യങ്ങളോടെ 300 റീട്ടെയിൽ ഷോപ്പുകളാണ് പ്രവർത്തിക്കുന്നത്.

ലഖ്നൗ: കഴിഞ്ഞ ദിവസം ഉദ്ഘാടനം ലഖ്നൗ ലുലുമാളിൽ ചിലർ നമസ്കരിച്ചെന്ന് ആരോപണം. നമസ്കരിക്കുന്ന വീഡിയോ പുറത്തായതിന് പിന്നാലെ എതിർപ്പുമായി ഹിന്ദുത്വ സംഘടനകൾ. ഷോപ്പിങ് മാളിനുള്ളിൽ ചിലർ നമസ്കരിക്കുന്ന വീഡിയോയാണ് പുറത്തായത്. ജൂലായ് 12നാണ് വീഡിയോ എടുത്തതെന്നാണ് സൂചന. മാളിനുള്ളിൽ നമസ്കരിച്ചതിനെതിരെ അഖില ഭാരത ഹിന്ദു മഹാസഭ എതിർപ്പുമായി രം​ഗത്തെത്തി. ഹിന്ദുക്കൾ മാൾ ബഹിഷ്‌കരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. 

മാളിൽ സർക്കാർ ഉത്തരവ് ലംഘിച്ചുവെന്നാണ് ഈ വീഡിയോ തെളിയിക്കുന്നതെന്ന്  ഹിന്ദു മഹാസഭയുടെ ദേശീയ വക്താവ് ശിശിർ ചതുർവേദി പറഞ്ഞു. പൊതു ഇടങ്ങളിൽ നമസ്‌കരിക്കാൻ പാടില്ലെന്നാണ് സർക്കാർ നിർദ്ദേശം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യർത്ഥിക്കുമെന്നും ചതുർവേദി പറഞ്ഞു. ലുലു മാളിനെതിരെ ഹിന്ദു സംഘടന ലഖ്‌നൗ പോലീസിൽ രേഖാമൂലം പരാതിയും നൽകി.

 

 

ജൂലൈ 10 ഞായറാഴ്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് മാൾ ഉദ്ഘാടനം ചെയ്തത്. 2.2 ദശലക്ഷം ചതുരശ്ര അടിയിൽ 11 നിലകളിൽ വൻ സൗകര്യങ്ങളോടെ 300 റീട്ടെയിൽ ഷോപ്പുകളാണ് പ്രവർത്തിക്കുന്നത്. ബുധനാഴ്ച മാത്രം മാളിൽ ഒരു ലക്ഷം പേർ സന്ദർശിച്ചു.

PREV
Read more Articles on
click me!

Recommended Stories

കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു
'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'