സ്നേഹപ്രകടനം 'സഭ്യ'മല്ലെങ്കില്‍ പൊലീസിനെ വിളിക്കും; വാലന്‍റൈന്‍സ് ദിനത്തില്‍ കമിതാക്കളെ നോട്ടമിട്ട് ഹിന്ദുസേന

By Web TeamFirst Published Feb 12, 2020, 8:51 PM IST
Highlights

വാലന്‍റൈന്‍സ് ദിനത്തില്‍ പൊതുസ്ഥലങ്ങളില്‍ 'സഭ്യമല്ലാത്ത' സ്നേഹപ്രകടനങ്ങള്‍ നടത്തിയാല്‍ പൊലീസില്‍ ഏല്‍പ്പിക്കുമെന്ന് കമിതാക്കളോട് ഹിന്ദു സേന. 

ദില്ലി: വാലന്‍റൈന്‍സ് ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി കമിതാക്കള്‍ക്ക് മുന്നറിയിപ്പുമായി ഹിന്ദു സേന പ്രവര്‍ത്തകര്‍. പൊതുസ്ഥലങ്ങളില്‍ 'സഭ്യമല്ലാത്ത' രീതിയില്‍ സ്നേഹപ്രകടനങ്ങള്‍ കണ്ടാല്‍ പൊലീസില്‍ ഏല്‍പ്പിക്കുമെന്ന് ഹിന്ദുസേന പ്രവര്‍ത്തകര്‍ പറഞ്ഞു. ഹിന്ദു സേനയുടെ ദില്ലിയിലെ പ്രവര്‍ത്തകരാണ് കമിതാക്കള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

വാലന്‍റൈന്‍സ് ദിനാഘോഷത്തിനായി ദില്ലിയുടെ വിവിധ പ്രദേശങ്ങളിലെത്തുന്ന കമിതാക്കളെ നിരീക്ഷിക്കാനായി ഹിന്ദു സേന പ്രവര്‍ത്തകര്‍ പ്രത്യേക സംഘം രൂപീകരിച്ചതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം രണ്ടുദിവസം മുമ്പ് വാലന്‍റൈന്‍സ് ദിനത്തിനെതിരെ ഹിന്ദു സേനാ പ്രവര്‍ത്തകര്‍ കോയമ്പത്തൂരില്‍ പ്രതിഷേധിച്ചിരുന്നു. ഗ്രീറ്റിങ് കാര്‍ഡുകള്‍ കത്തിച്ചും കീറിയെറിഞ്ഞുമായിരുന്നു പ്രതിഷേധം.  

Read more: മോദിയെ കെട്ടിപ്പിടിക്കുന്ന രാഹുല്‍; ബിജെപിക്ക് 'ഹഗ് ഡേ' ആശംസിച്ച് കോണ്‍ഗ്രസ്


 

click me!