പഞ്ചാബ് മുഖ്യമന്ത്രിക്ക് വീണ്ടും തിരിച്ചടി, പ്രഖ്യാപനവുമായി സിഖ് പുരോഹിതർ; ഭ​ഗവന്ത് മാൻ സിഖ് വിരോധിയെന്ന് അകാൽ തഖ്ത്

Published : Jun 15, 2026, 09:34 PM IST
punjab cm

Synopsis

ഭ​ഗവന്ത് മാൻ പാസാക്കിയ ബില്ലിൽ ഒപ്പിട്ട സിഖ് എംഎൽഎമാർ അകാൽ തഖ്തിൽ ഹാജരാകണമെന്നും പുരോഹിത കൂട്ടായ്മ ഇന്ന് ചേർന്ന യോ​ഗത്തിൽ പ്രമേയം പാസാക്കി.

ഹരിയാന: പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് സിം​ഗ് മാന് വീണ്ടും തിരിച്ചടി. ഭ​ഗവന്ത് മാൻ സിഖ് വിരോധിയാണെന്ന് സിഖ് മതസ്ഥരുടെ പരമോന്നത സമിതിയായ അകാൽ തഖ്ത് പ്രഖ്യാപിച്ചു. സമൂഹമാധ്യമങ്ങളിൽ ഭ​ഗവന്ത്മാൻ മദ്യപിച്ച് ലക്കുകെട്ട് മോശമായി പെരുമാറുന്ന ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഇതിലാണ് അകാൽ തഖ്തിന്റെ നടപടി. ജനുവരിയിൽ അകാൽതഖ്തിന് മുന്നിൽ ഹാജരായ ഭ​ഗവന്ത് മാൻ ദൃശ്യങ്ങൾ എഐ നിർമ്മിതമാണെന്ന് വിശദീകരണം നൽകിയിരുന്നു. ഭ​ഗവന്ത് മാൻ പാസാക്കിയ ബില്ലിൽ ഒപ്പിട്ട സിഖ് എംഎൽഎമാർ അകാൽ തഖ്തിൽ ഹാജരാകണമെന്നും പുരോഹിത കൂട്ടായ്മ ഇന്ന് ചേർന്ന യോ​ഗത്തിൽ പ്രമേയം പാസാക്കി. നേരത്തെ നിയമസഭയിലും മുഖ്യമന്ത്രി മദ്യപിച്ചെത്തിയത് വലിയ വിവാദമായിരുന്നു. അടുത്ത വർഷമാണ് പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സർക്കാർ സ്കൂളുകളിലെ പ്രഭാതഭക്ഷണ പദ്ധതി; എട്ടാം ക്ലാസ് വരെ വ്യാപിപ്പിക്കും; സെപ്റ്റംബർ 17ന് ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി വിജയ്
ആർഎസ്എസിന് രജിസ്ട്രേഷൻ വേണം, ഫണ്ട് വെളിപ്പെടുത്തൽ അനിവാര്യം; മോഹൻ ഭഗവതിന് കത്തെഴുതി കർണാടക ആഭ്യന്തര മന്ത്രി; 'നിയമാനുസൃതം പ്രവർത്തിക്കണം'