
ദില്ലി: ദില്ലിയിലെ വായു മലിനീകരണത്തിനെതിരെ പ്രതിഷേധിച്ച് ഹോളിവുഡ് നടൻ ലിയോനാർഡോ ഡികാപ്രിയോയുടെ ഇൻസ്റ്റഗ്രാം കുറിപ്പ്. തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് വഴിയാണ് താരം മലിനീകരണത്തിന്റെ തോത് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തി രംഗത്ത് എത്തിയിരിക്കുന്നത്. ദില്ലിയിലെ ഇന്ത്യാ ഗേറ്റിന് മുന്നിൽ 1500 ഓളം ആളുകൾ പ്രതിഷേധിക്കുന്ന ചിത്രവും ഡികാപ്രിയോ പങ്ക് വച്ചിട്ടുണ്ട്. നഗരത്തിലെ അപകടകരമായ വായുമലിനീകരണ തോത് കുറയ്ക്കാൻ വേണ്ട നടപടികൾ അധികൃതർ സ്വീകരിക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
''ലോകാരോഗ്യസംഘടന പുറത്തു വിട്ട കണക്കനുസരിച്ച് പ്രതിവർഷം 1.5 മില്യൺ ജനങ്ങളാണ് വായുമലിനീകരണം മൂലം മരിക്കുന്നത്. ഈ കണക്കുകൾ മറ്റൊരു വിഷയത്തിലേക്ക് കൂടിയാണ് വിരൽ ചൂണ്ടുന്നത്. അതായത് ഇന്ത്യയിലെ ജനങ്ങളുടെ മരണകാരണങ്ങളിൽ അഞ്ചാമത്തെ സ്ഥാനം വിഷവായുവിനാണ് എന്നാണ്.'' ഡി കാപ്രിയോ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നു. വായുമലിനീകരണത്തെ തടയാൻ അധികൃതർ സ്വീകരിക്കേണ്ട നടപടികൾ എന്തൊക്കെയെന്ന് താരം അക്കമിട്ട് കുറിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam