കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ കൊവിഡ് നെഗറ്റീവ്, പ്രാർത്ഥിച്ചവർക്കെല്ലാം നന്ദിയെന്ന് ഷാ

By Web TeamFirst Published Aug 14, 2020, 5:10 PM IST
Highlights

നേരത്തേ അമിത് ഷായ്ക്ക് രോഗമുക്തിയെന്ന് ബിജെപി എംപി മനോജ് തിവാരി ട്വീറ്റ് ചെയ്തത് വിവാദമായിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു.

ദില്ലി: കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ കൊവിഡ് രോഗമുക്തനായി. ഇന്ന് നടത്തിയ ടെസ്റ്റിൽ കൊവിഡ് നെഗറ്റീവായി കണ്ടെത്തിയെന്ന് അദ്ദേഹം തന്നെ ട്വീറ്റ് ചെയ്തു. എന്നാൽ ഡോക്ടർമാരുടെ നിർദേശപ്രകാരം കുറച്ചുദിവസം കൂടി വീട്ടിൽ നിരീക്ഷണത്തിൽ തുടരുമെന്നും അദ്ദേഹം അറിയിച്ചു. തനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്കെല്ലാം നന്ദിയെന്നും അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. 

''ഇന്ന് എന്‍റെ കൊവിഡ് ടെസ്റ്റ് നെഗറ്റീവായി വന്നു. ഈശ്വരനോട് നന്ദി പറയുന്നു. ഒപ്പം എന്‍റെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിച്ച, ആശംസകൾ നേർന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. ഡോക്ടർമാരുടെ നിർദേശപ്രകാരം ഞാൻ കുറച്ചുദിവസം കൂടി ഐസൊലേഷനിൽ തുടരും'', എന്ന് അമിത് ഷാ. 

आज मेरी कोरोना टेस्ट रिपोर्ट नेगेटिव आई है।

मैं ईश्वर का धन्यवाद करता हूँ और इस समय जिन लोगों ने मेरे स्वास्थ्यलाभ के लिए शुभकामनाएं देकर मेरा और मेरे परिजनों को ढाढस बंधाया उन सभी का ह्रदय से आभार व्यक्त करता हूँ।
डॉक्टर्स की सलाह पर अभी कुछ और दिनों तक होम आइसोलेशन में रहूँगा।

— Amit Shah (@AmitShah)

നേരത്തേ അമിത് ഷായുടെ രോഗം ഭേദമായെന്ന് ബിജെപി എംപി മനോജ് തിവാരി ട്വീറ്റ് ചെയ്തത് വിവാദമായിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു. ഓഗസ്റ്റ് 3-നാണ് അമിത് ഷായ്ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 

click me!