ബംഗാളിലെ രാഷ്ട്രീയ സംഘര്‍ഷം: ആശങ്ക അറിയിച്ച് കേന്ദ്രം, ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് തേടി

By Web TeamFirst Published Jun 15, 2019, 3:26 PM IST
Highlights

സംഘർഷങ്ങളിൽ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു

ദില്ലി: ബംഗാളിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് തേടി. സംഘർഷങ്ങളിൽ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. അതേ സമയം രാഷ്ട്രീയ സംഘർഷങ്ങൾ അവസാനിക്കാത്തതിൽ കേന്ദ്രം ആശങ്കയറിയിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് സംഘര്‍ഷങ്ങളില്‍ ബിജെപി തൃണമൂല്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. 

സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠി സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. സിപിഐഎം, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി എന്നീ പാര്‍ട്ടികള്‍ ഉള്‍പ്പെടെ പശ്ചിമ ബംഗാള്‍ നിയമസഭയില്‍ പ്രാതിനിധ്യമുള്ള പ്രധാനപ്പെട്ട പാര്‍ട്ടികളെ ക്ഷണിച്ചാണ് യോഗം നടത്തിയത്. 

അതേസമയം ബംഗാളില്‍ തുടരുന്ന ഡോക്ടര്‍മാരുടെ സമരത്തില്‍ കേന്ദ്രം വിശദീകരണം തേടി. കഴിഞ്ഞ ആറ് ദിവസമായി ബംഗാളില്‍ റസിഡന്‍റ് ഡോക്ടര്‍മാര്‍ സമരത്തിലാണ്. 

click me!