Latest Videos

ഗുജറാത്തിലെ വ്യാജ മദ്യദുരന്തം: മരണം 27 , പ്രത്യേക അന്വേഷണ സംഘം പരിശോധന തുടരുന്നു

By Web TeamFirst Published Jul 26, 2022, 8:32 AM IST
Highlights

വ്യാജ മദ്യ നിർമ്മാണത്തിന് മെത്തനോൾ എത്തിച്ചു നൽകിയത് ജയേഷ് എന്നയാളാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.എ എം ഒ എസ് കെമിക്കൽസ് എന്ന സ്ഥാപനത്തിൽ നിന്ന് 600 ലിറ്റർ എത്തിച്ചെന്ന് ആണ് ഇയാളുടെ മൊഴി

മുംബൈ: ഗുജറാത്തിലെ(gujrat) വ്യാജ മദ്യദുരന്തത്തിൽ (hooch tragedy)മരിച്ചവരുടെ എണ്ണം 27ആയി(death toll raising).30പേർ ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്. ഇതിൽ 5പേരുടെ നില അതീവ ദുരുതരമാണ്. ബോട്ടാഡ്,ഭാവ് നഗർ,അഹമ്മദാബാദ് എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് ഇവരുള്ളത്.

മദ്യം വിറ്റതിന് പത്ത് പേർ അറസ്റ്റിലായിട്ടുണ്ട്. മദ്യം കഴിച്ചവർ ഗ്രാമ പ്രദേശത്തുള്ളവരാണ്. 

വ്യാജ മദ്യ നിർമ്മാണത്തിന് മെത്തനോൾ എത്തിച്ചു നൽകിയത് ജയേഷ് എന്നയാളാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.എ എം ഒ എസ് കെമിക്കൽസ് എന്ന സ്ഥാപനത്തിൽ നിന്ന് 600 ലിറ്റർ എത്തിച്ചെന്ന് ആണ് ഇയാളുടെ മൊഴി.മദ്യമെന്ന പേരിൽ മെഥനോൾ നേരിട്ട് നൽകിയെന്നാണ് പൊലീസ് പറയുന്നത്

ദുരന്തം ഉണ്ടായ റോജിദ് എന്ന ഗ്രാമത്തിലെ പഞ്ചായത്ത് പ്രസിഡൻറ് മാർച്ച് മാസത്തിൽ തന്നെ മദ്യ നിർമാണത്തെക്കുറിച്ച് പൊലീസിന് മുന്നറിയിപ്പ് നൽകിയിരുന്നു.പ്രസിഡന്‍റ് എഴുതിയ കത്ത് ഇപ്പോൾ പ്രചരിക്കുന്നുണ്ട്. 

വ്യാജ മദ്യ ദുരന്തം അന്വേഷിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.ഒരു ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസിന്‍റെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണസംഘമാണ് അന്വേഷണം നടത്തുകയാണ്. 

മദ്യ നിരോധനം നിലവിൽ ഉള്ള സംസ്ഥാനമാണ് ഗുജറാത്ത്. മദ്യത്തിന്‍റെ ഉൽപാദനവും ഉപയോഗവും വിപണനവും നിരോധിച്ചിട്ടുണ്ട്. അതേസമയം 
മദ്യനിരോധനം കടലാസിൽ മാത്രമെന്ന് രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിന് എത്തിയ അരവിന്ദ് കെജ്രിവാൾ ആരോപിച്ചു. സംസ്ഥാനത്ത് ബിജെപി നേതാക്കളുടെ ആശീർവാദത്തോടെ വ്യാജമദ്യം സുലഭമെന്നായിരുന്നു കോൺഗ്രസ് എംഎൽഎ അമിത് ചാവ്ഡ ആരോപിച്ചത്

പുറമെ നോക്കിയാല്‍ പാല്‍വണ്ടി, പരിശോധിച്ചപ്പോള്‍ പാലിന് പകരം റം; പിടിച്ചെടുത്തത് 3600 ലിറ്റര്‍ വിദേശ മദ്യം

പാല്‍ വണ്ടിയില്‍ കടത്താന്‍ ശ്രമിച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന വിദേശ മദ്യം പിടികൂടി പൊലീസ്. തൃശൂര്‍ ചേറ്റുവയില്‍ അമ്പത് ലക്ഷം വിലയുള്ള വിദേശ മദ്യമാണ് പിടിച്ചെടുത്തത്. തിരുവനന്തപുരം, കൊല്ലം  സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓണക്കാലത്ത് വില്‍പന നടത്താന്‍ മാഹിയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന മദ്യമാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരുമണിയോടെ ചേറ്റുവ പാലത്തിന് സമീപത്തുവച്ചായിരുന്നു മാഹിയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന വിദേശ മദ്യം പിടികൂടിയത്. തിരുവനന്തപുരം ഭാഗത്തേക്ക് വന്‍തോതില്‍ വിദേശ മദ്യം കടത്തുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പിയുടെ സ്പെഷ്യല്‍ സ്ക്വാഡും വാടാനപ്പള്ളി പൊലീസും സംയുക്ത പരിശോധന നടത്തിയത്.

വിഘ്നേശ്വര മില്‍ക്ക് വാന്‍ എന്ന വണ്ടിയിലാണ് വിവിധ ബ്രാന്‍ഡുകളുടെ 3600 ലിറ്റര്‍ വിദേശ മദ്യം കടത്തിയിരുന്നത്. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി സജി, തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി കൃഷ്ണ പ്രകാശ് എന്നിവരാണ് പിടിയിലായത്. ഓണക്കാല വില്‍പനയ്ക്കായി മാഹിയില്‍ നിന്ന് മദ്യം കടത്തുകയായിരുന്നെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി.

 

click me!