സൂനാമി ഇറച്ചി വാങ്ങിയെന്ന ആരോപണം: കളമശ്ശേരി നഗരസഭയ്ക്ക് എതിരെ ഹോട്ടലുടമകൾ ഹൈക്കോടതിയെ സമീപിച്ചു

By Web TeamFirst Published Jan 20, 2023, 1:29 PM IST
Highlights

ബില്ല് കിട്ടി എന്നതു കൊണ്ട് മാത്രം തെറ്റുകാരെന്ന് എങ്ങിനെ ഉറപ്പിക്കുമെന്നും തെളിവില്ലാത്ത ആരോപണമാണ് നഗരസഭ ഉന്നയിച്ചതെന്നും ഹോട്ടൽ അസോസിയേഷൻ 

കൊച്ചി: കളമശേരിയിൽ സൂനാമി ഇറച്ചി വാങ്ങിയെന്ന് സംശയിക്കുന്ന സ്ഥാപനങ്ങളുടെ പട്ടിക പുറത്ത് വിട്ടതിൽ നിയമനടപടിക്കൊരുങ്ങി ഹോട്ടലുകൾ.  കളമശ്ശേരി നഗരസഭയ്ക്ക് എതിരെ ഹൈക്കോടതിയെ സമീപിച്ചതായി കേരള ഹോട്ടൽ ഉടമകളുടെ സംഘടന അറിയിച്ചു. അസോസിയേഷന് കീഴിലെ ഹോട്ടലുകൾ സുനാമി ഇറച്ചി വാങ്ങിയിട്ടില്ല. ബില്ല് കിട്ടി എന്നതു കൊണ്ട് മാത്രം തെറ്റുകാരെന്ന് എങ്ങിനെ ഉറപ്പിക്കുമെന്നും തെളിവില്ലാത്ത ആരോപണമാണ് നഗരസഭ ഉന്നയിച്ചിരിക്കുന്നത് എന്നും സംഘടനയുടെ പ്രസിഡൻ്റ് ജി.ജയപാൽ പറഞ്ഞു. പൊലീസ് അന്വേഷണത്തിലൂടെ കുറ്റക്കാരെ കണ്ടെത്തിയ  ശേഷം വേണമായിരുന്നു പേരുകൾ വെളിപ്പെടുത്താൻ എന്നും അദ്ദേഹം പറഞ്ഞു.  

അതേസമയം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് തടസം നില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ തൃശൂര്‍ ബുഹാരിസ് ഹോട്ടലിനെതിരെ കര്‍ശന നടപടി സ്വീകരിക്കും. സംഭവം റിപ്പോര്‍ട്ട് ചെയ്ത ഉടൻ  ഇതുസംബന്ധിച്ച് അടിയന്തര അന്വേഷണം നടത്താന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു

click me!