
മുംബൈ: ഓടുന്ന ട്രെയിനിൽ നിന്ന് റെയിൽവേ ട്രാക്കിൽ മാലിന്യം വലിച്ചെറിയുന്ന ഹൗസ് കീപ്പിംഗ് സ്റ്റാഫിന്‍റെ വീഡിയോ വൈറല്‍ ആകുന്നു. ഡിസംബർ 31 ന് മുംബൈ മാറ്റേഴ്‌സ് എന്ന പേജാണ് എക്‌സിൽ ഈ വീഡിയോ പങ്കുവെച്ചത്. ഹൗസ് കീപ്പിംഗ് സംഘത്തിലെ ഒരാൾ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ഒരു ബാഗ് നിറയെ മാലിന്യം വലിച്ചെറിയുന്നതായി വീഡിയോയിൽ കാണാം.
തുടർന്ന് ഒരു ഫ്ലോർ വൈപ്പർ ഉപയോഗിച്ച് ട്രാക്കുകളിൽ ഭക്ഷണ മാലിന്യങ്ങൾ തള്ളുന്നതും വീഡിയോയില്‍ ഉണ്ട്. ഇത് കണ്ട ഒരു യാത്രക്കാരൻ റെയിൽവേ ഹെൽപ്പ് ലൈൻ നമ്പരായ 139ൽ പരാതിപ്പെട്ടു. അൽപ്പ സമയത്തിനുള്ളിൽ സൂപ്പർവൈസറും സംഘവും പരാതി നൽകിയ ആളെ കണ്ടെത്തിയെന്നും തങ്ങൾക്ക് കൃത്യമായി ശമ്പളം നൽകുന്നില്ലെന്നും മാലിന്യം ശേഖരിക്കാൻ ആവശ്യമായ ബാഗുകൾ നൽകിയിട്ടില്ലെന്നും പറഞ്ഞുവെന്നുമാണ് മുംബൈ മാറ്റേഴ്സിന്‍റെ കുറിപ്പില്‍ പറയുന്നത്.
എന്തായാലും വീഡിയോ വൈറലായതോടെ റെയില്‍വേ അധികൃതരും പ്രതികരിച്ചു. ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ പിഎൻആർ, ട്രെയിൻ നമ്പറുകൾ ആവശ്യപ്പെടുകയാണ് മുംബൈ ഡിവിഷൻ - സെൻട്രൽ റെയിൽവേ ചെയ്തത്. ഇതാണോ ഇന്ത്യൻ റെയില്‍വേയുടെ രീതിയെന്നാണ് സോഷ്യല്‍ മീഡിയ വീഡിയോയോട് പ്രതികരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam