'ബാലറ്റ് പേപ്പറില്‍ തെരഞ്ഞെടുപ്പ് നടന്ന 28 സീറ്റുകളിൽ എത്രയെണ്ണം കോൺഗ്രസ് നേടി'; പരിഹാസവുമായി പ്രധാനമന്ത്രി

Published : Oct 28, 2026, 07:17 PM IST
PM Modi Rahul

Synopsis

നാല് സംസ്ഥാനങ്ങളിലായി നടന്ന ലെജിസ്ലേറ്റീവ് കൗൺസിൽ ഉപതെരഞ്ഞെടുപ്പിൽ ഒരൊറ്റ സീറ്റിലും വിജയിക്കാനാവാതെ കോണ്‍ഗ്രസ്. ആകെ 28 സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഒരിടത്തും കോണ്‍ഗ്രസിന് വിജയിക്കാനായില്ല.

ദില്ലി: എൽസി തിരഞ്ഞെടുപ്പ് ഫലത്തിൽ കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് നടന്ന 28 സീറ്റുകളിൽ എത്രയെണ്ണം കോൺഗ്രസ് നേടിയെന്ന് ഊഹിക്കൂവെന്ന് പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു. ഒറ്റ സീറ്റും കോൺഗ്രസ് വിജയിക്കാത്ത സാഹചര്യത്തിലാണ് മോദിയുടെ പരിഹാസം. ബാലറ്റ് പേപ്പറിലാണ് തെരഞ്ഞെടുപ്പ് നടന്നതെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

നാല് സംസ്ഥാനങ്ങളിലായി നടന്ന ലെജിസ്ലേറ്റീവ് കൗൺസിൽ ഉപതെരഞ്ഞെടുപ്പിൽ ഒരൊറ്റ സീറ്റിലും വിജയിക്കാനാവാതെ കോണ്‍ഗ്രസ്. ആകെ 28 സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഒരിടത്തും കോണ്‍ഗ്രസിന് വിജയിക്കാനായില്ല. നേരത്തെ വിജയിച്ച സീറ്റുകൾ പോലും കോണ്‍ഗ്രസിന് നിലനിർത്താനായില്ല. ഭരണത്തിലിരുന്നിട്ടും ഒരു സീറ്റ് പോലും നേടാനാകാതെ പോയ കർണാടകയിലാണ് കോൺഗ്രസിന് ഏറ്റവും വലിയ തിരിച്ചടിയുണ്ടായത്.

ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് പരീക്ഷണത്തിൽ കോണ്‍ഗ്രസ് ദയനീയമായ പരാജയമാണ് നേരിട്ടത്. തെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിൽ ഒന്ന് കോൺഗ്രസ് മുൻപ് കൈവശം വച്ചിരുന്നതാണ്. എന്നാൽ ഇത് ജെ ഡി (എസ്) പിടിച്ചെടുത്തു. ആർ ജെ ഡിയും കോൺഗ്രസും വെവ്വേറെയാണ് ബിഹാറിൽ മത്സരിച്ചത്. തെരഞ്ഞെടുപ്പ് നടന്ന എട്ട് സീറ്റുകളിൽ അഞ്ചെണ്ണത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇതിൽ ഒരു സീറ്റിൽ കോണ്‍ഗ്രസ് വിജയിച്ചിരുന്നെങ്കിലും ഇത്തവണ ഒരു സീറ്റിലും ശക്തമായ മത്സരം കാഴ്ചവെക്കാൻ കഴിഞ്ഞില്ല.

മഹാരാഷ്ട്രയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് സീറ്റുകളിൽ മൂന്നെണ്ണത്തിൽ കോൺഗ്രസും രണ്ടെണ്ണത്തിൽ ശരദ് പവാറിന്റെ എൻ സി പിയും മത്സരിച്ചു. കോൺഗ്രസ് മത്സരിച്ച മൂന്ന് സീറ്റുകളിൽ രണ്ടെണ്ണം മുൻപ് പാർട്ടി വിജയിച്ചതായിരുന്നു എങ്കിലും ഇത്തവണ ഒന്നിൽ പോലും ജയിക്കാനായില്ല. ഉത്തർ പ്രദേശിൽ 11 സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഒരു സീറ്റിലും കോണ്‍ഗ്രസ് സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല. 11 സീറ്റിൽ ആറെണ്ണം ബിജെപി വിജയിച്ചപ്പോൾ അഞ്ചിടത്ത് സമാജ് വാദി പാർട്ടി വിജയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവാദങ്ങൾക്കിടയിലും ഹർദീപ് സിം​ഗ് പുരിയെ കൈവിടാതെ ബിജെപി; എൽ മുരുകൻ രാജിവെച്ച ഒഴിവിലേക്ക് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു
അഭിഭാഷകരുടെ പ്രതിഷേധം അക്രമാസക്തമായി, കോടതി മുറി തല്ലിത്തകർത്തു; നാടകീയ രംഗങ്ങൾ അലഹബാദ് ഹൈക്കോടതിയിൽ