
ദില്ലി: അമേരിക്കയിലെ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിലും ഹർദീപ് സിംഗ് പുരിയെ കൈവിടാതെ ബിജെപി. എൽ മുരുകൻ രാജിവെച്ച ഒഴിവിലേക്ക് നടക്കുന്ന രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി ഹർദീപ് സിംഗ് പുരിയെ ബിജെപി പ്രഖ്യാപിച്ചു. മധ്യപ്രദേശിൽനിന്നുള്ള ഒഴിവിലേക്ക് അടുത്ത മാസമാണ് ഉപതെരഞ്ഞെടുപ്പ്. നേരത്തെ ഉത്തർ പ്രദേശിൽനിന്നും രാജ്യസഭയിലെത്തിയ ഹർദീപ് സിംഗ് പുരിക്ക് വീണ്ടും സീറ്റ് നൽകിയിരുന്നില്ല. ഇതോടെ പുരി കേന്ദ്രമന്ത്രിസഭയിൽനിന്നും പുറത്ത് പോകുമെന്ന അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ അടുത്ത വർഷം പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത് കൂടി പരിഗണിച്ചാണ് പുരിക്ക് വീണ്ടും സീറ്റ് നൽകിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam