
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങളും മെമന്റോകളും സ്വന്തമാക്കാനുള്ള അവസരം ഒക്ടോബര്‍ 31-ാം തീയതി വരെയാണ് പിഎം മെമന്റോസ് വെബ്‌സൈറ്റ് ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിക്ക് ലഭിച്ച ശില്‍പങ്ങള്‍, പെയിന്റിംഗുകള്‍, കരകൗശല വസ്തുക്കള്‍, പരമ്പരാഗത അംഗവസ്ത്രങ്ങള്‍, വാളുകള്‍ തുടങ്ങിയവയുടെ അടിസ്ഥാന വില 700 മുതല്‍ 64,80,000 വരെയാണ്. ഈ വസ്തുക്കള്‍ വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ ചെയ്യേണ്ട നടപടിക്രമങ്ങളും അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.
1. ആദ്യം പിഎം മെമന്റോസ് വെബ്‌സൈറ്റിലെ Buyer Signup ക്ലിക്ക് ചെയ്ത് മൊബൈല്‍ നമ്പര്‍, ഇമെയില്‍ വിലാസം, പാസ് വേര്‍ഡ് എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലേലത്തിന്റെ നിബന്ധനകള്‍ അംഗീകരിക്കുന്നതായി അറിയിക്കുക. ഇതോടെ മൊബൈല്‍ നമ്പറിലേക്കും മെയിലിലേക്കും ലഭിക്കുന്ന ഒടിപി എന്റര്‍ ചെയ്യുക. പിന്നീട് പേര്, ജെന്റര്‍, വയസ്, വിലാസം എന്നിവ നല്‍കിയ ശേഷം submit ക്ലിക്ക് ചെയ്യുക.
2. മേല്‍ നല്‍കിയ ഇമെയില്‍ ഐഡിയോ, മൊബൈല്‍ നമ്പറോ ഉപയോഗിച്ച് സൈറ്റിലേക്ക് ലോഗിന്‍ ചെയ്യുക. വ്യക്തിയുടെ ആധാര്‍ വിവരങ്ങള്‍ സ്ഥിരീകരിക്കുന്നു.
3. ലോഗിന്‍ ചെയ്ത ശേഷം, ലൈവ് ലേലം വിഭാഗത്തിന് കീഴില്‍ ലേലത്തിന് ലഭ്യമായ ഇനങ്ങള്‍ കാണുന്നതിനായി കാറ്റലോഗ് ബ്രൗസ് ചെയ്യുക.
4. കാറ്റലോഗ് നോക്കിയ ശേഷം ആവശ്യമായ ഉല്‍പ്പന്നം കാര്‍ട്ടിലേക്ക് ചേര്‍ക്കുകയും ലേലത്തിനുള്ള ബിഡ് തുക വ്യക്തമാക്കുകയും ചെയ്യുക.
5. കാര്‍ട്ടിലേക്ക് ഉല്‍പ്പന്നം ചേര്‍ത്തു കഴിഞ്ഞാല്‍ ഒരു ബിഡ് നല്‍കി നടന്നുകൊണ്ടിരിക്കുന്ന ലേലത്തില്‍ പങ്കെടുക്കാം.
6. ലേലം അവസാനിച്ചാല്‍ ഏറ്റവും കൂടുതല്‍ തുക ഉദ്ധരിച്ച ലേലക്കാരനെ അംഗീകരിക്കും. ശേഷം, ഇയാള്‍ക്ക് പോര്‍ട്ടല്‍ വഴി പേയ്മെന്റുമായി മുന്നോട്ട് പോകാം. തുടര്‍ന്ന് ലേലത്തിന് വാങ്ങിയ വസ്തു വിലാസത്തിലേക്ക് ഡെലിവര്‍ ചെയ്യും.
കേന്ദ്രസര്‍ക്കാരിന്റെ സാംസ്‌കാരിക മന്ത്രാലയത്തിന്റെ ഭാഗമായ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ട് ആണ് ഓണ്‍ലേലം സംഘടിപ്പിക്കുന്നത്. ഇന്ത്യക്കാര്‍ക്ക് മാത്രമാണ് ലേലത്തില്‍ പങ്കെടുക്കാനുള്ള അവസരം. ലേലത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഗംഗാ പുനരുജ്ജീവന പദ്ധതിയായ നമാമി ഗംഗേ സംരംഭത്തിനായി കൈമാറുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
12 വര്‍ഷത്തോളം ജോലി ചെയ്ത ജീവനക്കാരനെ ആമസോണ്‍ പിരിച്ചുവിട്ടു; കാരണം ഇതാണ്.!