സിബിഎസ്ഇ: മാറ്റിവച്ച പരീക്ഷകൾ വെട്ടിച്ചുരുക്കും, 1 മുതൽ 8 വരെ എല്ലാ വിദ്യാർത്ഥികളെയും ജയിപ്പിക്കും

Published : Apr 01, 2020, 11:17 PM ISTUpdated : Apr 01, 2020, 11:40 PM IST
സിബിഎസ്ഇ: മാറ്റിവച്ച പരീക്ഷകൾ വെട്ടിച്ചുരുക്കും, 1 മുതൽ 8 വരെ എല്ലാ വിദ്യാർത്ഥികളെയും ജയിപ്പിക്കും

Synopsis

വിദേശരാജ്യങ്ങളില്‍ ഇനി പരീക്ഷ നടത്തില്ല. ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളിലെ എല്ലാ വിദ്യാർത്ഥികളെയും വിജയിപ്പിക്കും.

ദില്ലി: കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ മാറ്റിവച്ച പരീക്ഷകൾ വെട്ടിച്ചുരുക്കാന്‍ സിബിഎസ്ഇ തീരുമാനിച്ചു. പത്ത്, പ്ലസ് റ്റു പരീക്ഷകൾ നടത്താനുള്ള അനുകൂല സാഹചര്യം വന്നാല്‍ തുടർന്നുള്ള പ്രവേശനങ്ങൾക്ക് ആവശ്യമായ 29 വിഷയങ്ങൾക്ക് മാത്രം പരീക്ഷ നടത്തുമെന്ന് സിബിഎസ്ഇ അറിയിച്ചു. മാനവവിഭവശേഷി മന്ത്രാലയത്തിന്‍റെ മാർഗനിർദേശത്തെ തുടർന്നാണ് തീരുമാനം. 

പരീക്ഷ നടത്താത്ത വിഷയങ്ങളിലെ തുടർ നടപടിക്രമങ്ങൾ പിന്നീട് വ്യക്തമാക്കും. വിദേശരാജ്യങ്ങളില്‍ ഇനി പരീക്ഷ നടത്തില്ല. വിദേശരാജ്യങ്ങളിലെ വിദ്യാർത്ഥികളുടെ കാര്യത്തിലും തുടർനടപടിക്രമങ്ങൾ വൈകാതെ വ്യക്തമാക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളിലെ എല്ലാ വിദ്യാർത്ഥികളെയും വിജയിപ്പിക്കും. 9, 11 ക്ലാസുകളിലെ ടേം, പിരിയോഡിക്കല്‍ പരീക്ഷകളുടെ ഫലം, പ്രോജക്റ്റ് എന്നിവ വിലയിരുത്തി അർഹരായവരെ വിജയിപ്പിക്കും. ശേഷിക്കുന്നവർക്ക് ഓണ്‍ലൈന്‍ ഓഫ് ലൈന്‍ രീതികളില്‍ പരീക്ഷക്ക് അവസരമൊരുക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഓർഡർ ചെയ്തത് മട്ടൻ, വിളമ്പിയത് ബീഫെന്ന് അറിഞ്ഞത് മുഴുവൻ കഴിച്ച ശേഷം': യൂട്യൂബറുടെ പരാതിയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ
'എപ്സ്റ്റീന്‍റെ മെയിൽ കോൺഗ്രസ് എഡിറ്റ് ചെയ്തു, പ്രധാനമന്ത്രിക്ക് സഹായം കിട്ടിയെന്ന നിലയിലാക്കി'; ഗുരുതര ആരോപണവുമായി ബിജെപി എംപി സംബിത് പത്ര