ആളുകൾ നോക്കി നിൽക്കെ കൂറ്റൻ കെട്ടിടം റോഡിലേക്ക് നിലം പൊത്തി, വിറങ്ങലിച്ച് ദില്ലി -വീഡിയോ

Published : Mar 08, 2023, 09:15 PM IST
ആളുകൾ നോക്കി നിൽക്കെ കൂറ്റൻ കെട്ടിടം റോഡിലേക്ക് നിലം പൊത്തി, വിറങ്ങലിച്ച് ദില്ലി -വീഡിയോ

Synopsis

കെട്ടിടം തകർന്നുവീഴാനുള്ള കാരണം വ്യക്തമല്ലെന്ന് പൊലീസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു.

ദില്ലി: ദില്ലിയിൽ ആളുകൾ നോക്കി നിൽക്കെ റോഡിലേക്ക് കൂറ്റൻ കെട്ടിടം തകർന്നു വീണു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായി. ഭജൻപുര ഏരിയയിലാണ് സംഭവം. ആളുകൾ ഒഴിഞ്ഞുമാറിയതിനാൽ ആർക്കും പരിക്കില്ലെന്നാണ് സൂചന. കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. കെട്ടിടം തകർന്നുവീഴാനുള്ള കാരണം വ്യക്തമല്ലെന്ന് പൊലീസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. ഉച്ചക്ക് ശേഷം 3.15നാണ് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി. കെട്ടിടാവശിഷ്ടങ്ങൾ നീക്കുന്ന ജോലി തുടരുകയാണ്. മാർച്ച് ഒന്നിന് റോഷനാര റോഡിൽ നാല് നില കെട്ടിടത്തിന് തീപിടിച്ചിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

'സഹായിക്കണം', ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പാകിസ്ഥാൻ പൗരയായ സ്ത്രീ; ഭർത്താവിൻ്റെ രണ്ടാം വിവാഹം തടയാൻ അപേക്ഷ
'മെഹബൂബ ഓ മെഹബൂബ' ഗാനവും നൃത്തവും തകൃതി, പൊടുന്നനെ റൂഫിൽ തീപടര്‍ന്നു, ഗോവ നിശാക്ലബ് തീപിടിത്തത്തിന്റെ വീഡിയോ പുറത്തുവന്നു