നാഗാലാന്റിൽ ബിജെപി സഖ്യത്തിനൊപ്പമെന്ന് എൻസിപി, സംസ്ഥാന താൽപര്യം കണക്കിലെടുത്തെന്ന് വിശദീകരണം

Published : Mar 08, 2023, 08:38 PM ISTUpdated : Mar 08, 2023, 08:53 PM IST
നാഗാലാന്റിൽ ബിജെപി സഖ്യത്തിനൊപ്പമെന്ന് എൻസിപി, സംസ്ഥാന താൽപര്യം കണക്കിലെടുത്തെന്ന് വിശദീകരണം

Synopsis

കേരളത്തിൽ അടക്കം വിവിധ സംസ്ഥാനങ്ങളിൽ ബിജെപിയെ കടന്നാക്രമിക്കുമ്പോഴാണ് നാഗാലാൻഡിൽ എൻസിപി, ബിജെപി സഖ്യത്തിനൊപ്പം നിൽക്കുന്നത്. 

ദില്ലി : നാഗാലാൻഡിൽ ബിജെപി സഖ്യത്തിനൊപ്പമെന്ന് അറിയിച്ച് എൻസിപി. എൻഡിപിപി ബിജെപി സഖ്യത്തിന് പാർട്ടി ഔദ്യോഗികമായി പിന്തുണ അറിയിച്ചു . 12 സീറ്റിൽ മത്സരിച്ച് 7 സീറ്റ് വിജയിച്ച എൻസിപി പ്രധാന പ്രതിപക്ഷം ആകുമോ എന്ന ചർച്ചകൾ സജീവമായിരുന്നു. എന്നാൽ സംസ്ഥാനത്തിന്റെ താൽപര്യം കണക്കിലെടുത്ത് നെഫ്യൂ റിയോ നേതൃത്വം നൽകുന്ന സർക്കാരിനൊപ്പം നിൽക്കാൻ  തീരുമാനിച്ചതായി എൻസിപി വ്യക്തമാക്കി. കേരളത്തിൽ അടക്കം വിവിധ സംസ്ഥാനങ്ങളിൽ ബിജെപിയെ കടന്നാക്രമിക്കുമ്പോഴാണ് നാഗാലാൻഡിൽ എൻസിപി, ബിജെപി സഖ്യത്തിനൊപ്പം നിൽക്കുന്നത്. 

Read More : മേഘാലയയിലും നാഗാലാൻഡിലും പുതിയ സർക്കാർ അധികാരമേറ്റു, ചടങ്ങുകൾക്ക് സാക്ഷിയായി നരേന്ദ്രമോദി

72 കാരനായ നെഫ്യൂ റിയോ അഞ്ചാം തവണയാണ് നാഗാലൻഡ് മുഖ്യമന്ത്രിയാകുന്നത്. ടിആർ സിലിയങ്ങ്, വൈ പാറ്റൺ എന്നിവരാണ് ഉപമുഖ്യമന്ത്രിമാർ. നാഗാലാൻഡിൽ 60 ൽ 37 സീറ്റും നേടിയ എൻഡിപിപി ബിജെപി സഖ്യത്തിന് മറ്റു പാർട്ടികൾ പിന്തുണ അറിയിച്ചതോടെ സംസ്ഥാനത്ത് പ്രതിപക്ഷം ഇല്ലാതായി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'രാഷ്ട്രീയ സറണ്ടർ സംഘം'; ആർഎസ്എസിനെ പരിഹസിച്ചും രൂക്ഷമായി വിമർശിച്ചും രാഹുൽ ​ഗാന്ധി, പരാമർശത്തിൽ മാപ്പുമായി റാം മാധവ്
'വിജയ് തോറ്റാൽ ഭക്ഷണം കഴിക്കില്ലെന്ന് 5 വയസുള്ള മകൻ പറയുന്നു'; കുട്ടികളോടുള്ള വോട്ട് അഭ്യർത്ഥനയിൽ വിജയ്ക്കെതിരെ കേസെടുക്കണമെന്ന് വിസികെ നേതാവ്