മണിപ്പൂരിൽ മുഖ്യമന്ത്രിയുടെ വസതിയും സെക്രട്ടേറിയേറ്റുമടക്കമുള്ള മേഖലയിൽ വൻ തീപിടിത്തം; കാരണം അവ്യക്തം

Published : Jun 15, 2024, 09:38 PM IST
മണിപ്പൂരിൽ മുഖ്യമന്ത്രിയുടെ വസതിയും സെക്രട്ടേറിയേറ്റുമടക്കമുള്ള മേഖലയിൽ വൻ തീപിടിത്തം; കാരണം അവ്യക്തം

Synopsis

മുഖ്യമന്ത്രിയുടെ വസതി, പൊലീസ് ആസ്ഥാനം തുടങ്ങിയവയെല്ലാം സ്ഥിതി ചെയ്യുന്നത് ഇതിന് സമീപമാണ്

ഇംഫാൽ: മണിപ്പൂർ ഇംഫാലിലെ സുരക്ഷ മേഖലയില്‍  വൻ തീപിടിത്തം. സംസ്ഥാന സെക്രട്ടറിയേറ്റിന് സമീപമുള്ള കെട്ടിടങ്ങളിലാണ് വൈകുന്നേരത്തോടെ തീപിടിത്തം ഉണ്ടായത്.  തീപിടിത്തത്തിന്‍റെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല . ലാംബുലൈനിലെ ഉപേക്ഷിക്കപ്പെട്ട വീടുകളാണ് കത്തിയതെന്നാണ് പ്രാഥമിക വിവരം. മുഖ്യമന്ത്രിയുടെ വസതി, പൊലീസ് ആസ്ഥാനം തുടങ്ങിയവയെല്ലാം സ്ഥിതി ചെയ്യുന്നത് ഇതിന് സമീപമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മണിപ്പൂരില്‍ സംഘ‍ർഷം തുടരുമ്പോഴാണ് ഇംഫാലില്‍ തീപിടിത്തം ഉണ്ടായിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു
'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'