കേട്ടുകേൾവിയില്ലാത്ത ആവശ്യങ്ങളുമായി ഗാന്ധിയൻ മാർഗത്തിൽ ജയിലിൽ സമരം; തടവുകാർ പ്രതിഷേധിച്ചത് നിരോധിച്ച സിഗററ്റും മൊബൈലും ആവശ്യപ്പെട്ട്

Published : Dec 03, 2025, 01:14 AM IST
Parappana Jail

Synopsis

ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലെ തടവുകാർ, ജയിലിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് പിന്നാലെ മൊബൈൽ ഫോണും സിഗരറ്റും തിരികെ ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തി. അധികൃതർ വഴങ്ങാത്തതിനെ തുടർന്ന് തടവുകാർ സമരം പിൻവലിച്ചു.

ഇന്ത്യയിലെന്നല്ല ലോകത്തെമ്പാടും പല തരത്തിലുള്ള പ്രതിഷേധങ്ങളും നടക്കാറുണ്ട്. അതിലെല്ലാം വെച്ച് വിചിത്രമെന്ന് തോന്നുന്ന ഒരാവശ്യവുമായാണ് ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലെ തടവുകാർ സമരം ചെയ്യുന്നത്. ഗാന്ധിയൻ മാർഗത്തിൽ മൂന്ന് ദിവസത്തെ നിരാഹാര സമരം തുടങ്ങിയതിന് പിന്നിൽ പ്രധാന ആവശ്യങ്ങൾ രണ്ടാണ്. ജലിയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും മദ്യപിക്കുന്നതുമടക്കം റിസോർട്ടിലേതിന് സമാനമായ തടവുജീവിതത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ നടത്തിയ പരിശോധനകൾക്കും നടപടികൾക്കും പിന്നാലെയാണിത്.

ഈ പരിശോധനകൾക്ക് പിന്നാലെ നിയന്ത്രിത വസ്‌തുക്കൾ ജയിലിലേക്ക് കടത്തുന്നത് തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് വീഡിയോകൾ വന്നതിന് പിന്നാലെ സർക്കാർ വ്യക്തമാക്കിയിരുന്നു. ജയിലിൽ നിരീക്ഷണവും കർശനമാക്കി. ജയിൽ സൂപ്രണ്ടിനെ മാറ്റി ഐപിഎസ് ഓഫീസർ അൻഷു കുമാറിന് ജയിലിൻ്റെ ചുമതല നൽകി. ഇതോടെ ജയിലിൽ ബീഡിയും സിഗററ്റും മൊബൈൽ ഫോണുമൊന്നും ഇല്ലാതായി.

ഇതെല്ലാം തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടന്നത്. ഒരു കൂട്ടം തടവുകാർ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു. മൊബൈൽ ഫോൺ അടക്കം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു മൂന്ന് ദിവസത്തെ സമരം. എന്നാൽ ജയിൽ അധികൃതർ വഴങ്ങിയില്ലെന്ന് മാത്രമല്ല, കർശന നടപടി സ്വീകരിക്കുമെന്ന് തടവുകാർക്ക് മുന്നറിയിപ്പും നൽകി. ഇതോടെ എല്ലാവരും സമരത്തിൽ നിന്ന് പിന്മാറിയതായാണ് ജയിലിൽ നിന്ന് ഒടുവിൽ വരുന്ന വിവരം.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഹിന്ദി അറിയില്ലെന്ന് കരുതി ദക്ഷിണേന്ത്യക്കാരെ ഒറ്റപ്പെടുത്തരുത്; വൈവിധ്യത്തിന്‍റെ യാഥാർത്ഥ്യം ഉൾക്കൊള്ളണമെന്ന് സുപ്രീംകോടതി ജഡ്ജി നാഗരത്ന
മദ്രസ അധ്യാപകനെ ചാട്ട കൊണ്ട് പൊതിരെ തല്ലി യുവതി; അടിച്ചത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച്, ദൃശ്യം പുറത്ത്