
ചെന്നൈ: ഒപിഎസ് എൻഡിഎയിൽ തിരിച്ചെത്തിയേക്കും. തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ. പനീർ സെൽവം ദില്ലിയിൽ ബിജെപി നേതാക്കളുമായി ചർച്ച നടത്തി. ടി.ടി.വി.ദിനകരനും ഒപിഎസ്സും ഒപ്പം നിൽക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഇപിഎസ്സിന്റെ എതിർപ്പിനിടെ ആണ് നീക്കങ്ങൾ. ഡിഎംകെയ്ക്കോ ടിവികെയ്ക്കോ ഒപ്പം ഒപിഎസ് നിൽക്കണമെന്ന ആവശ്യം അനുയായികൾ ഉയർത്തിയിരുന്നു. അതിനിടെ ആണ് ഒപിഎസ്സിന്റെ ദില്ലി യാത്ര. രണ്ട് ദിവസം കൂടി ഒപിഎസ് ദില്ലിയിൽ തുടർന്നേക്കും. അമിത് ഷാ ഈ മാസം തമിഴ്നാട്ടിൽ എത്തുമ്പോൾ നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് ബിജെപി വൃത്തങ്ങൾ അവകാശപ്പെട്ടിരുന്നു.