ഹണിമൂണിന് ശേഷം ജീവനൊടുക്കിയ നവവധുവിൻ്റെ ഭർത്താവിനേയും മരിച്ച നിലയിൽ കണ്ടെത്തി; അമ്മ ​ഗുരുതരാവസ്ഥയിൽ

Published : Dec 27, 2025, 11:03 AM IST
ganavi, sooraj

Synopsis

മരിച്ച ഗനവിയുടെ ഭർത്താവ് സൂരജിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് പൊലീസ് പറയുന്നു. സൂരജിന്റെ അമ്മ ജയന്തിയേയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. ഗനവിയുടെ മരണത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് സൂരജിൻ്റെ മരണം

ബെംഗളൂരു: ബെംഗളൂരുവിൽ ആത്മഹത്യ ‍ചെയ്ത നവവധുവിന്റെ ഭർത്താവിനേയും മരിച്ച നിലയിൽ കണ്ടെത്തി. മരിച്ച ഗനവിയുടെ ഭർത്താവ് സൂരജിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് പൊലീസ് പറയുന്നു. സൂരജിന്റെ അമ്മ ജയന്തിയേയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗനവിയുടെ മരണത്തിന് പിന്നാലെ ഇരുവരും നാടുവിട്ടിരുന്നു. നാഗ്പൂരിലേക്കാണ് ഇരുവരും കടന്നത്. ഇതിന് പിന്നാലെയാണ് ഭർത്താവിനെ മരിച്ച നിലയിലും അമ്മയെ ​ഗുരുതരാവസ്ഥയിലും കണ്ടത്.

ഇന്നലെയാണ് ഗനവി മരിച്ചത്. ശ്രീലങ്കയിൽ ഹണിമൂൺ കഴിഞ്ഞെത്തിയതിന് പിന്നാലെയായിരുന്നു ആത്മഹത്യ. സ്ത്രീധന പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. സൂരജിനും അമ്മ ജയന്തിക്കും സഹോദരനുമെതിരെ ബന്ധുക്കൾ പരാതി നൽകിയിരുന്നു. അതേസമയം, സംഭവത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്. വനിതാ കമ്മീഷനും ആശങ്ക അറിയിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമം വ‌ർധിക്കുന്നതിൽ ആശങ്കയുണ്ടെന്ന് കാണിച്ച് കർണാടക സർക്കാരിന് വനിതാ കമ്മീഷൻ കത്തയച്ചു.

ബെംഗളൂരു ചന്നസാന്ദ്രയിൽ ഹണിമൂൺ കഴിഞ്ഞ് മടങ്ങി എത്തിയതിന് പിന്നാലെയാണ് നവവധുവിന്റെ ആത്മഹത്യ. രാമമൂർത്തി നഗർ സ്വദേശിനി ഗനവി ആണ് തൂങ്ങി മരിച്ചത്. ശ്രീലങ്കയിലെ മധുവിധു ആഘോഷം പാതിവഴിയിൽ നിർത്തി മടങ്ങി എത്തിയതിന് പിന്നാലെയാണ് രാമമൂർത്തി നഗറിലെ വീട്ടിൽ ഗനവി തൂങ്ങിമരിച്ചത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല. ഭർത്താവിൽ നിന്നും ഭർത്യ വീട്ടുകാരിൽ നിന്നും ഉണ്ടായ ക്രൂരമായ പീഡനമാണ് മകളും ആത്മഹത്യയ്ക്ക് കാരണമെന്ന് പിതാവ് ശശി ആരോപിച്ചു.

ഗനവിയെ ആർഭാടപൂ‍‍ർവം വിവാഹം കഴിപ്പിച്ച് അയച്ചിട്ടും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് സൂരജും സൂരജിന്റെ അമ്മ ജയന്തിയും ചേർന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ശശിയുടെ ആരോപണം. സംഭവത്തിൽ രാമൂർത്തി നഗർ പൊലീസ് കേസെടുത്തിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം, ആത്മഹത്യാ പ്രേരണാക്കുറ്റം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഒന്നര മാസം മുമ്പായിരുന്നു ഗനവിയുടേയും സൂരജിന്റെയും വിവാഹം. എന്നാൽ, ഭർതൃ വീട്ടുകാരുടെ നി‍ർദേശപ്രകാരം വിവാഹ റിസപ്ഷൻ നടത്തിയത് ഒരു മാസം കഴിഞ്ഞാണ്. ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ 40 ലക്ഷം രൂപ ചെലവ് ചെയ്തായിരുന്നു പാർട്ടി. ഇതിനു പിന്നാലെ ശ്രീലങ്കയിലേക്ക് 10 ദിവസത്തെ മധുവിധു ആഘോഷത്തിന് ഇരുവരും തിരിച്ചെങ്കിലും 5 ദിവസം കഴിഞ്ഞപ്പോൾ മടങ്ങി എത്തുകയായിരുന്നു. പിന്നാലെ മകളെ കൂട്ടിക്കൊണ്ടുപോകാൻ സൂരജ് ആവശ്യപ്പെടുകയായിരുന്നുവെന്ന് ശശി ആരോപിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുൻ ബിജെപി എംഎൽഎ പ്രതിയായ ഉന്നാവോ ബലാത്സംഗ കേസ്: ദില്ലി ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ സുപ്രീംകോടതിയിൽ
രണ്ട് കൗൺസിലർമാർ ബിജെപിയിലേക്ക് കൂറുമാറിയതോടെ ഇരുപക്ഷത്തും അംഗബലം തുല്യനിലയിൽ; മേയർ തെരഞ്ഞെടുപ്പിന് മുൻപ് ഛണ്ഡീഗഡിൽ നാടകീയ നീക്കങ്ങൾ