ഹൈദരാബാദ് കോർപ്പറേഷന്‍ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ നാളെ, ഫലം നിർണ്ണായകം

By Web TeamFirst Published Dec 3, 2020, 4:07 PM IST
Highlights

ബിജെപി കേന്ദ്രനേതാക്കളുടെ പടതന്നെ പ്രചാരണത്തിനിറങ്ങി ദേശീയ ശ്രദ്ധയാകർഷിച്ച ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പല്‍ കോർപ്പറേഷന്‍ തിരഞ്ഞെടുപ്പിലാണ് നാളെ വോട്ടെണ്ണല്‍ നടക്കുക. സംസ്ഥാനം രൂപീകരിച്ചത് മുതല്‍ തുടരുന്ന ടിആർഎസ് ആധിപത്യം ഇത്തവണ തകരുമോ, അതോ ബിജെപി പ്രചാരണ കോലാഹലത്തിലൊതുങ്ങുമോ എന്ന് നാളെ അറിയാം.

ഹൈദരാബാദ്:  നിർണായകമായ ഹൈദരാബാദ് കോർപ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിനായി ഒരുക്കങ്ങൾ പൂർത്തിയായി. നഗരത്തില്‍ സുരക്ഷ ശക്തമാക്കിയെന്നും അധികൃതർ അറിയിച്ചു. നാളെ രാവിലെ വോട്ടെണ്ണല്‍ തുടങ്ങും.

ബിജെപി കേന്ദ്രനേതാക്കളുടെ പടതന്നെ പ്രചാരണത്തിനിറങ്ങി ദേശീയ ശ്രദ്ധയാകർഷിച്ച ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പല്‍ കോർപ്പറേഷന്‍ തിരഞ്ഞെടുപ്പിലാണ് നാളെ വോട്ടെണ്ണല്‍ നടക്കുക. സംസ്ഥാനം രൂപീകരിച്ചത് മുതല്‍ തുടരുന്ന ടിആർഎസ് ആധിപത്യം ഇത്തവണ തകരുമോ, അതോ ബിജെപി പ്രചാരണ കോലാഹലത്തിലൊതുങ്ങുമോ എന്ന് നാളെ അറിയാം.

നഗരത്തിലാകെ 15 കേന്ദ്രങ്ങളിലായി രാവിലെമുതല്‍ വോട്ടെണ്ണല്‍ തുടങ്ങും. സിആർപിഎഫിനെയും പൊലീസിനെയും വിന്യസിച്ച് നഗരത്തില്‍ സുരക്ഷ കർശനമാക്കിയിട്ടുണ്ട്. 46.6 ശതമാനം പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്.  പോളിംഗ് കുറയാന്‍ കാരണം ടിആർഎസാണെന്ന് ബിജെപി ആരോപിച്ചു. എഐഎംഐഎം പ്രവർത്തകർ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും രണ്ട് വാർഡുകളില്‍ റീപോളിംഗ് വേണമെന്നും ആവശ്യപ്പെടുന്നു. അതേസമയം വോട്ടെണ്ണല്‍ ദിനത്തില്‍ ജാഗ്രത പാലിക്കാൻ വർക്കിംഗ് പ്രസിഡന്‍റ് കെടി രാമറാവു ടിആർഎസ് പ്രവർത്തകർക്ക് നിർദേശം നല്‍കി. ആകെയുള്ള 150 വാർഡുകളില്‍ 100 വാർഡിലും ടിആർഎസ്  ബിജെപി നേർക്കുനേർ പോരാട്ടമാണ്. എഐഎംഐഎം 51 സീറ്റുകളിലേ മത്സരിക്കുന്നുള്ളൂ.

കൊവിഡ് പശ്ചാത്തലത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുപകരം ബാലറ്റ് പേപ്പറാണ് വോട്ടിംഗിനായി ഉപയോഗിച്ചത്. അതിനാല്‍ ഔദ്യോഗിക ഫല പ്രഖ്യാപനം വൈകിയേക്കും. എന്നാലും ഉച്ചയോടെ നഗരം ആർക്കൊപ്പമെന്ന് വ്യക്തമാകും.

click me!