
ഹൈദരാബാദ്: ഹൈദരാബാദിലെ യൂണിവേഴ്സൽ ശ്രുഷ്തി ഫെർട്ടിലിറ്റി സെന്ററുമായി ബന്ധപ്പെട്ട ഐവിഎഫ്, വാടകം ഗർഭം ധരിക്കൽ തട്ടിപ്പിൽ പരാതികളുമായി കൂടുതൽ പേർ രംഗത്ത്. എൻആർഐ ദമ്പതികളുേതുൾപ്പെടെ പുതുതായി നാല് എഫ്ഐആറുകൾ കൂടി പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഗോപാലപുരം പൊലീസ് സ്റ്റേഷനിൽ ലഭിച്ചിട്ടുള്ള പുതിയ പരാതികളിൽ വഞ്ചന, മെഡിക്കൽ പിഴവ്, സാമ്പത്തിക തട്ടിപ്പ് എന്നിവയാണ് ഫെർട്ടിലിറ്റി സെന്ററിന് മേലെയുള്ള കുറ്റകൃത്യങ്ങൾ. മെഡിക്കൽ റിപ്പോർട്ടുകളും സാമ്പത്തിക ഇടപാടുകൾവ സംബന്ധിച്ച തെളിവുകളും ഉപയോഗിച്ചാണ് പൊലീസിന്റെ അന്വേഷണം.
കുട്ടികളില്ലാത്ത ദമ്പതികളെ ഐവിഎഫ്, വാടക ഗർഭപാത്രം ധരിക്കൽ എന്നീ മാർഗങ്ങൾ വഴി മാതാപിതാക്കളാക്കാമെന്നമെന്ന വാഗ്ദാനങ്ങൾ നൽകിയാണ് ഇവർ തങ്ങളെ സമീപിച്ചതെന്നാണ് പരാതിക്കാർ പറയുന്നത്. നൽഗൊണ്ടയിൽ താമസിക്കുന്ന ദമ്പതികൾക്ക് ഇത്തരത്തിൽ 44 ലക്ഷം രൂപ നഷ്ടമായതായി പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. ഫെർട്ടിലിറ്റി മാനേജർ ഡോ. നമ്രത, ഡോ. സദാനന്ദം, ചെന്ന റാവു, അർച്ചന, സുരേഖ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നുവെന്നാണ് പരാതി.
പുതുതായി ഒരു എൻആർഐ ദമ്പതികളും രംഗത്തെത്തിയിട്ടുണ്ട്. ഇവരിൽ നിന്ന് 25 ലക്ഷം രൂപയാണ് തട്ടിയെടുത്തെന്നും, പുറം രാജ്യത്തുള്ള ഇന്ത്യക്കാരെ വരെ ലക്ഷ്യം വച്ചാണ് തട്ടിപ്പുകൾ നടത്തുന്നതെന്നും പൊലീസ് കൂട്ടിച്ചേർത്തു. മറ്റൊരു പരാതായിൽ ഫെർട്ടിലിറ്റി ചികിത്സയുടെ മറവിൽ അനാവശ്യ ഹോർമോൺ കുത്തിവയ്പ്പുകൾ നൽകിയതായി പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam