2022 ലെ ലോകത്തെ മികച്ച ഹരിത നഗരമായി ഹൈദരാബാദ്, ഇന്ത്യയിൽ നിന്ന് പുരസ്കാരം നേടുന്ന ഏക നഗരവും

Published : Oct 15, 2022, 11:52 AM IST
2022 ലെ ലോകത്തെ മികച്ച ഹരിത നഗരമായി ഹൈദരാബാദ്, ഇന്ത്യയിൽ നിന്ന് പുരസ്കാരം നേടുന്ന ഏക നഗരവും

Synopsis

ഔദ്യോഗിക അറിയിപ്പ് പ്രകാരം, തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ നഗരവും ഹൈദരാബാദാണ്. 

ഹൈദരാബാദ് : ദക്ഷിണ കൊറിയയിലെ ജെജുവിൽ നടന്ന ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ഹോർട്ടികൾച്ചർ പ്രൊഡ്യൂസേഴ്‌സ് (എഐപിഎച്ച്) 2022 ൽ രണ്ട് അവാർഡുകൾ സ്വന്തമാക്കി ഹൈദരാബദ്. വേൾഡ് ഗ്രീൻ സിറ്റി അവാർഡ്‌സ് 2022 ന് ഒപ്പം 'ലിവിംഗ് ഗ്രീൻ ഫോർ ഇക്കണോമിക് റിക്കവറി ആൻഡ് ഇൻക്ലൂസീവ് ഗ്രോത്ത്' എന്ന വിഭാഗത്തിൽ മറ്റൊരു പുരസ്കാരവും ഹൈദരാബാദ് സ്വന്തമാക്കി. ഒക്‌ടോബർ 14 വെള്ളിയാഴ്ച ദക്ഷിണ കൊറിയ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പ് പ്രകാരം, തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ നഗരവും ഹൈദരാബാദാണ്. 

കാറ്റഗറി അവാർഡ് മാത്രമല്ല, വേൾഡ് ഗ്രീൻ സിറ്റി 2022'  എന്ന പുരസ്കാരവും നേടി ഹൈദരാബാദ് തെലങ്കാനയക്കും ഇന്ത്യക്കും അഭിമാനമായി. ആറ് വിഭാഗങ്ങളിലായി ഏറ്റവും മികച്ച അവാർഡാണ് ഇത്. അഭിമാന നേട്ടത്തിൽ ഹൈദരാബാദ് മെട്രോപൊളിറ്റൻ ഡെവലപ്‌മെന്റ് അതോറിറ്റി ടീമിനെയും സ്‌പെഷ്യൽ ചീഫ് സെക്രട്ടറിയെയും മുനിസിപ്പൽ അഡ്മിനിസ്‌ട്രേഷൻ, നഗരവികസന മന്ത്രി കെ ടി രാമറാവു അഭിനന്ദിച്ചു. 

ഹൈദരാബാദിന് "ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ഹോർട്ടികൾച്ചർ പ്രൊഡ്യൂസേഴ്‌സ്" (AIPH) അവാർഡുകൾ ലഭിച്ചതിൽ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു സന്തോഷം പ്രകടിപ്പിച്ചു. ഈ അന്താരാഷ്‌ട്ര പുരസ്‌കാരങ്ങൾ തെലങ്കാനയുടെയും രാജ്യത്തിന്റെയും യശസ്സ് കൂടുതൽ ഉയർത്തിയെന്ന് അദ്ദേഹം പറഞ്ഞു. ഹരിത വൽക്കരണവും നഗരവികസനവും സംസ്ഥാന സർക്കാർ ഒരു പോലെ നടപ്പാക്കുന്നു എന്നതിന്റെ തെളിവാണ് ഈ അന്താരാഷ്ട്ര അവാർഡുകൾ. ഈ അന്താരാഷ്ട്ര അവാർഡുകൾക്ക് ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക നഗരം ഹൈദരാബാദ് എന്നത് അഭിമാനകരമാണ്" മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു വെള്ളിയാഴ്ച രാത്രി പ്രസ്താവനയിൽ പറഞ്ഞു.

Read More : ഐഐടി ക്യാമ്പസ് ഹോസ്റ്റലിൽ വിദ്യാർത്ഥിയുടെ അഴുകിയ നിലയിലുള്ള മൃതദേഹം, ആത്മഹത്യയെന്ന് സംശയം

PREV
Read more Articles on
click me!

Recommended Stories

അടിയന്തര ഇടപെടലുമായി കേന്ദ്രം, വിമാന ടിക്കറ്റ് നിരക്കിൽ പരിധി നിശ്ചയിച്ചു
മുംബൈക്ക് സമീപം വിശ്വ ഹിന്ദു പരിഷത്തിന് നാല് ഏക്കർ ഭൂമി അനുവദിച്ച് മഹാരാഷ്ട്ര സർക്കാർ, 30 വർഷത്തേക്ക് കൈവശാവകാശം