തമിഴ്നാട്ടിൽ വിഷവാതകം ശ്വസിച്ച് വിദ്യാർത്ഥികൾ അവശനിലയിൽ; 67 കുട്ടികൾ ചികിത്സയിൽ; അന്വേഷണം

Published : Oct 15, 2022, 11:29 AM IST
തമിഴ്നാട്ടിൽ വിഷവാതകം ശ്വസിച്ച് വിദ്യാർത്ഥികൾ അവശനിലയിൽ; 67 കുട്ടികൾ ചികിത്സയിൽ; അന്വേഷണം

Synopsis

വാതക ചോർച്ചയുടെ ഉറവിടം വ്യക്തമല്ല. സ്കൂളിലെ സെപ്റ്റിക് ടാങ്കിൽ നിന്നാകാം വിഷവാതകം ചോർന്നതെന്നാണ് പ്രാഥമിക നിഗമനം. 

ചെന്നൈ: തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ ഹൊസൂറിൽ നൂറിലധികം സ്കൂൾ കുട്ടികളെ വിഷവാതകം ശ്വസിച്ച് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾ ഛർദ്ദിച്ച് അവശരായി സ്കൂൾ വളപ്പിലും ക്ലാസ് മുറികളിലും കുഴഞ്ഞുവീഴുകയായിരുന്നു. ഹൊസൂരിലെ ഒരു സർക്കാർ  പ്രൈമറി സ്കൂളിലാണ് സംഭവം. 67 കുട്ടികൾ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. വാതക ചോർച്ചയുടെ ഉറവിടം വ്യക്തമല്ല. സ്കൂളിലെ സെപ്റ്റിക് ടാങ്കിൽ നിന്നാകാം വിഷവാതകം ചോർന്നതെന്നാണ് പ്രാഥമിക നിഗമനം. സമീപമുള്ള വ്യവസായ ശാലകളിൽ നിന്നാണോ എന്നും അന്വേഷിക്കുന്നുണ്ട്. പൊല്യൂഷൻ കൺട്രോൾ ബോർഡും വിദ്യാഭ്യാസ വകുപ്പും ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്ന് അറിയിച്ചു.

സ്വന്തം പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ അവിശ്വാസവുമായി മുസ്ലീംലീഗ്

സ്കൂളിൽ പോകാൻ നിർബന്ധിച്ചു; അമ്മയെ മകന്‍ സിമന്‍റ് കട്ട കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

പെണ്‍കുട്ടിയെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട പ്രതി പിടിയില്‍, അച്ഛന്‍റേത് ആത്മഹത്യ, വിഷം കഴിച്ച് മരണം


.

PREV
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ