
മുംബൈ: താന്‍ ഇപ്പോഴും ഞാൻ ഹിന്ദുത്വ ആശയങ്ങൾക്കൊപ്പമാണെന്നും ഒരു കാലത്തും ഉപേക്ഷിക്കില്ലെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാരാഷ്ട്ര സ്പീക്കറായി കോൺഗ്രസിലെ നാനാ പഠോള സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ നിയമസഭയെ അഭിംസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി തന്‍റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്.
മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസുമായുള്ള ബന്ധവും ഉദ്ധവ് താക്കറെ വ്യക്തമാക്കി. ദേവേന്ദ്ര ഫഡ്നവിസിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. അദ്ദേഹം എപ്പോഴും തന്‍റെ സുഹൃത്തായിരിക്കും. അദ്ദേഹത്തെ ഒരിക്കലും പ്രതിപക്ഷ നേതാവ് എന്ന് വിളിക്കില്ല. ഉത്തരവാദിത്തമുള്ള നേതാവെന്നു മാത്രമേ അദ്ദേഹത്തെ അഭിസംബോധന ചെയ്യൂവെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
'ഇപ്പോഴും ഞാൻ ഹിന്ദുത്വ ആശയങ്ങൾക്കൊപ്പമാണ് അത് ഒരു കാലത്തും ഉപേക്ഷിക്കില്ല. കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കിടെ ഒരിക്കൽ പോലും സർക്കാരിനെ താൻ വഞ്ചിച്ചിട്ടില്ല. താൻ ഭാഗ്യവാനായ ഒരു മുഖ്യമന്ത്രിയാണ്. എന്നെ എതിർത്തിരുന്നവര്‍ ഇപ്പോള്‍ സുഹൃത്തുക്കളാണ്. മുമ്പ് കൂടെയുണ്ടായിരുന്നവര്‍ എതിര്‍ പക്ഷത്തും. ജനങ്ങളുടെ അനുഗ്രഹവും കൊണ്ടാണ് ഇന്ന് ഞാനിവിടെ നിൽക്കുന്നത്. ഇവിടെ വരെ എത്തുമെന്നും ആരോടും ഞാൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അർദ്ധരാത്രിയുടെ മറവില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. ജനഹിതം അനുസരിച്ച് പ്രവർത്തിക്കുമെന്നും താക്കറെ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam