തനിക്ക് കൊവിഡില്ല, വ്യാജപ്രചാരണം നടത്തരുത്: മിസോറം ഗവർണർ പി എസ് ശ്രീധരൻ പിള്ള

Published : Aug 06, 2020, 05:39 PM IST
തനിക്ക് കൊവിഡില്ല, വ്യാജപ്രചാരണം നടത്തരുത്: മിസോറം ഗവർണർ പി എസ് ശ്രീധരൻ പിള്ള

Synopsis

''കരൾ സംബന്ധമായ രോഗമുള്ളതിനാൽ സ്ഥിതി അൽപം ഗുരുതരമാണെന്ന് ഹോസ്പിറ്റ‌ൽ അധികൃതർ പറയുന്നു. എല്ലാവരും പ്രാർത്ഥിക്കുക'', എന്ന ഒരു മലയാളം ഫേസ്ബുക്ക് ഗ്രൂപ്പിൽ വന്ന പോസ്റ്റിനെക്കുറിച്ചാണ് ശ്രീധരൻ പിള്ളയുടെ പ്രതികരണം. 

ഐസ്‍വാൾ: തനിക്ക് കൊവിഡ് ബാധയുണ്ടെന്നും കരൾസംബന്ധമായ അസുഖമായതിനാൽ ഗുരുതരാവസ്ഥയിലാണെന്നും കാണിച്ച് ഒരു മലയാളം ഫേസ്ബുക്ക് ഗ്രൂപ്പിൽ വന്ന പോസ്റ്റ് തെറ്റെന്ന് മിസോറം ഗവർണർ പി എസ് ശ്രീധരൻ പിള്ള. ആ പോസ്റ്റ് ആസൂത്രിതമായി ആരോ പോസ്റ്റ് ചെയ്തതാണ്. ഇതിന് ഒട്ടേറെ കമന്‍റുകൾ അടക്കം കണ്ടതുകൊണ്ടാണ് പ്രസ്താവനയിറക്കുന്നതെന്നും ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും പരാതി നൽകിയെന്നും ഗവർണർ വ്യക്തമാക്കി.

മിസോറം രാജ്ഭവൻ മലയാളത്തിലും ഈ പ്രസ്താവന പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിങ്ങനെ:

''ഒരു മലയാളം ഫേസ്ബുക്ക് ഗ്രൂപ്പിൽ ആസൂത്രിതമായി വന്ന ബഹു. മിസ്സോറം ഗവർണർ പി എസ് ശ്രീധരൻപിള്ളയെക്കുറിച്ചുള്ള വാർത്ത രാജ്‍ഭവന്‍റെ ശ്രദ്ധയിൽ പെട്ടിരിക്കുന്നു. ഒട്ടേറെ കമന്‍റുകളോടെ വന്ന വാർത്ത ഇപ്രകാരമാണ്:

''മിസ്സോറം ഗവർണർ പി എസ് ശ്രീധരൻപിള്ളജിയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കരൾസംബന്ധമായ അസുഖം ഉള്ളതിനാൽ അൽപം ഗുരുതരമാണെന്ന് ഹോസ്പിറ്റൽ അധികൃതർ. എല്ലാവരും പ്രാർത്ഥിക്കുക''.

ഈ വാർത്ത നൂറുശതമാനം കളവും വസ്തുതകൾക്ക് നിരക്കാത്തതുമാണ്. ചുമതലയേറ്റ ശേഷം ഒരു അവസരത്തിലും ബഹു. ഗവർണർക്ക് വൈദ്യസഹായം തേടേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. ഇത്തരം വാർത്തകൾ ദുരുദ്ദേശപരവും, നിർഭാഗ്യകരവുമാണ്. ഏതോ കുത്സിതശക്തികളാണ് ഇതിന് പിന്നിലെന്ന് സംശയിക്കണം. ഈ വ്യാജവാർത്ത ആരും വിശ്വസിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. 

മിസോറം രാജ്ഭവൻ സെക്രട്ടരി ശ്രീ. ലാൽതോങ്‍മോയ ഈ ക്രിമിനൽ കുറ്റത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്''.

വ്യാജപോസ്റ്റ് ഇങ്ങനെ:

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'അൺസങ് ഹീറോ', കേരളത്തിന് അഭിമാനമായി ദേവകി അമ്മ, തപസ്വനത്തിലൂടെ പരിസ്ഥിതി സംരക്ഷണത്തിന് നൽകിയ സംഭാവനകൾക്ക് പത്മശ്രീ പുരസ്കാരം
എട്ടാം ശമ്പള കമ്മീഷന് മുമ്പേ ഈ ജീവനക്കാർക്ക് ശമ്പളവും പെൻഷനും കൂടും! അനുമതി നൽകി കേന്ദ്രസ‍ര്‍ക്കാര്‍