ജയ്ഷെ മുഹമ്മദ് പരിശീലന കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയെന്ന് മസൂദ് അസ്ഹറിന്‍റെ സഹോദരന്‍

Published : Mar 03, 2019, 10:18 AM ISTUpdated : Mar 03, 2019, 02:50 PM IST
ജയ്ഷെ മുഹമ്മദ് പരിശീലന കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന  ആക്രമണം നടത്തിയെന്ന് മസൂദ് അസ്ഹറിന്‍റെ സഹോദരന്‍

Synopsis

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ വിട്ടയച്ച പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെയും മൗലാന വിമര്‍ശനമുന്നയിക്കുന്നുണ്ട്. 

ഇസ്ലാമാബാദ്: ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയെന്ന് മസൂദ് അസ്ഹറിന്‍റെ സഹോദരന്‍ മൗലാന അമ്മര്‍. പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തെക്കുറിച്ച് മൗലാന അമ്മര്‍ വിശദീകരിക്കുന്നതിന്‍റെ ഓഡിയോ സിഎന്‍എന്‍ ന്യൂസ് 18 നാണ് പുറത്തുവിട്ടത്. പാക്കിസ്ഥാന്‍ സൈന്യത്തിന് നേരയോ ഏതെങ്കലും ഏജന്‍സിക്ക് നേരെയോ ആക്രമണം നടത്തിയിട്ടില്ല. 

എന്നാല്‍ ജയ്ഷെ മുഹമ്മദിന്‍റെ പരിശീലന കേന്ദ്രത്തിന് നേരയാണ് ആക്രമണമുണ്ടായതെന്ന് അമ്മർ ഓഡിയോയില്‍ വിശദീകരിക്കുന്നുണ്ട്.  വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ വിട്ടയച്ച പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെയും അമ്മർ വിമര്‍ശനമുന്നയിക്കുന്നുണ്ട്. ഐഎസ് കേണല്‍ സലീം ഖ്വറി, ജയ്ഷെ പരിശീലകന്‍ മൗലാന മൊനും ബാലാക്കോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും ചില വൃത്തങ്ങള്‍ പറഞ്ഞു.

ബാലാകോട്ടിലുള്ള ജയ്ഷെ മുഹമ്മദിന്‍റെ ഏറ്റവും വലിയ പരിശീലന കേന്ദ്രം ആക്രമിച്ച് തകർത്തെന്നായിരുന്നു ഇന്ത്യയുടെ. പാക്കിസ്ഥാനെതിരെയുള്ള ഒരു സൈനിക നീക്കമല്ലെന്നും അതിർത്തിയിൽ ഭീകരരെ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങൾക്ക് നേരെ മാത്രമാണ് ഇന്ത്യ ആക്രമണം നടത്തിയിട്ടുള്ളതെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വ്യക്തമാക്കിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആംബുലൻസ് ഇല്ല, 4മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പച്ചക്കറി ചാക്കിലാക്കി ബസിൽ വീട്ടിലെത്തിക്കേണ്ട ദുരവസ്ഥയിൽ ആദിവാസി കുടുംബം
'ബിജെപിയുടെ കണ്ണിലൂടെ ആർഎസ്എസിനെ കാണരുത്, മറ്റൊന്നുമായും താരതമ്യം ചെയ്യാനാവില്ല'; ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്