ഇന്ത്യൻ വ്യോമസേനയുടെ പരിശീലന വിമാനം ചെന്നൈക്കടുത്ത് തകർന്നുവീണു; വിമാനം പറത്തിയ പൈലറ്റ് രക്ഷപ്പെട്ടു

Published : Nov 14, 2025, 05:20 PM IST
IAF Trainer Aircraft

Synopsis

ചെന്നൈ താംബരത്തിനടുത്ത് ഇന്ത്യൻ വ്യോമസേനയുടെ PC-7 MK-II പരിശീലന വിമാനം പരിശീലന പറക്കലിനിടെ തകർന്നു വീണു. പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് സുരക്ഷിതമായി രക്ഷപ്പെട്ടു, ആളൊഴിഞ്ഞ സ്ഥലത്ത് വിമാനം വീണതിനാൽ വലിയ അപകടം ഒഴിവായി

ചെന്നൈ: ഇന്ത്യൻ വ്യോമസേനാ വിമാനം പരിശീലന പറക്കലിനിടെ ചെന്നൈ താംബരത്തിനടുത്ത് തകർന്നു വീണു. ഉച്ചയ്ക്ക് 2:25നാണ് അപകടം. പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപെട്ടു. ആളൊഴിഞ്ഞ സ്ഥലത്താണ് വ്യോമസേനാ വിമാനം തകർന്നുവീണത്. അതിനാൽ തന്നെ വലിയ അപായം സംഭവിച്ചില്ല. നാശനഷ്ടം എത്രയെന്ന് കണക്കാക്കിയിട്ടില്ല. വ്യോമസേനയുടെ PC -7 MK -II പരിശീലന വിമാനമാണ് അപകടത്തിൽപെട്ടത്. സംഭവത്തിൽ ഇന്ത്യൻ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 

 

 

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രാഹുൽ വിഷയത്തില്‍ രാജ്യസഭയിലും വാക് പോര്, ജെബി മേത്തറെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്
രാജ്യത്തെ ഞെട്ടിച്ച് നിതിൻ ഗഡ്കരി പാർലമെന്റിനെ അറിയിച്ച കണക്ക്, പ്രതിദിനം ഏകദേശം 485 പേർ! 2024ൽ റോഡപകട മരണം 1.77 ലക്ഷം