
ദില്ലി: എഎപി മുൻ കൗൺസിലർ താഹിർ ഹുസൈന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയെ കൊലപ്പെടുത്തിയ കേസിലാണ് വിധി. 2020 ഫെബ്രുവരിയിൽ നടന്ന ദില്ലി കലാപത്തിനിടെയാണ് സംഭവം. അങ്കിത് ശർമ്മ കൊല്ലപ്പെടുകയായിരുന്നു. കേസിൽ വർഷങ്ങൾ നീണ്ട വിചാരണക്കിടെയാണ് വിധി പുറപ്പെടുവിച്ചത്. ദില്ലി കർക്കാർഡൂമ കോടതിയാണ് ശിക്ഷ വിധിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam