
സൂറത്ത്: ലോക്സഭാ തെരഞ്ഞെടുപ്പിൽ മിന്നുന്ന പ്രകടനം കാഴ്ച വച്ച് നരേന്ദ്രമോദി വീണ്ടും അധികാരത്തിലേറുന്നതിന്റെ ആഘോഷ പ്രകടനങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുകയാണ്. അവയിൽ നിന്നും ഏറെ വ്യത്യസ്ഥമായ രീതിയിൽ മോദിയുടെ വിജയം ആഘോഷിക്കുകയാണ് സൂറത്തിലെ ഒരു ഐസ്ക്രീം പാർലർ. മോദിയുടെ മുഖം ആലേഖനം ചെയ്തിട്ടുള്ള കുൽഫി നിർമ്മിച്ചാണ് ഇവർ വിജയം ആഘോഷമാക്കിയിരിക്കുന്നത്.
'മോദി സീതാഫൽ കുൽഫി' എന്നാണ് കുൽഫിക്ക് പേരിട്ടിരിക്കുന്നത്. ഈ കുൽഫിക്ക് മറ്റൊരു
പ്രത്യേകത കൂടിയുണ്ട്. ഒരു യന്ത്രത്തിന്റെയും സഹായമില്ലാതെ പൂർണ്ണമായും കൈ കൊണ്ടാണ് മോദിയുടെ മുഖം ആലേഖനം ചെയ്തിരിക്കുന്നത്.
ഏകദേശം 200 ഓളം കുൽഫികളാണ് തൊഴിലാളികൾ ഒരുദിവസം നിർമ്മിക്കുന്നതെന്ന് പാർലറിന്റെ ഉടമ വിവേക് അജ്മേറ പറഞ്ഞു. മെയ് 30ന് മോദിയുടെ സത്യപ്രതിജ്ഞ വരെ മാത്രമെ ഇത് ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
50 ശതമാനം ഡിസ്കൗണ്ടോടെയാണ് മോദി സീതാഫൽ കുൽഫി ഇവിടെ വിൽക്കുന്നത്. പ്രകൃതി ദത്തമായ വിഭവങ്ങൾ മാത്രം ഉപയോഗിച്ചാണ് കുൽഫി നിർമിച്ചിരിക്കുന്നതെന്നും അജ്മേറ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam