
ദില്ലി: ആർടിപിസിആർ പരിശോധനക്ക് തദ്ദേശമായി വികസിപ്പിച്ച കിറ്റിന് ഐ സിഎംആർ അംഗീകാരം. ഇന്ത്യൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്‍റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന സ്റ്റാർട്ട് ആപ് ആണ് കിറ്റ് വികസിപ്പിച്ചത്. ഒന്നര മണിക്കൂറിനുള്ളിൽ കൊവിഡ് പരിശോധന ഫലം ലഭിക്കുന്നതാണ് കിറ്റ്.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 60 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 24 മണിക്കൂറിനിടെ 85362 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികൾ 59,03,932 ആയി.
ഇന്നലെ 1089 പേർ കൂടി മരിച്ചതോടെ ആകെ മരണം 93,379 ആയി. 48,49,584 പേർക്ക് ഇത് വരെ രോഗം ഭേദമായി. 1.58 ശതമാനമാണ് നിലവിൽ രാജ്യത്തെ മരണ നിരക്ക്. 82.14 ശതമാനമാണ് രോഗമുക്തി. മരണനിരക്ക് ഒരു ശതമാനത്തിൽ താഴെ എത്തിക്കുകയെന്നതാണ് കേന്ദ്രസർക്കാരിന്‍റെ ലക്ഷ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam