
റായ്പൂർ: ഐഇഡി പൊട്ടിത്തെറിച്ച് രണ്ട് ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് ജവാൻമാർക്ക് വീരമൃത്യു. മഹാരാഷ്ട്രയിലെ സത്താറ സ്വദേശി അമർ പൻവാർ (36), കർണാടകയിലെ കടപ്പ സ്വദേശി കെ രാജേഷ് (36) എന്നിവരാണ് മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ചത്. വീരമൃത്യു വരിച്ച രണ്ട് പേരും ഐടിബിപിയുടെ 53-ാം ബറ്റാലിയനിലെ ജവാൻമാരാണ്. രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. നാരായൺപൂർ ജില്ലയിലാണ് സംഭവമുണ്ടായത്.
ഉച്ചയ്ക്ക് 12.10ഓടെ കൊഡ്ലിയാർ ഗ്രാമത്തിന് സമീപമുള്ള അബുജ്മദ് വനത്തിലാണ് സ്‌ഫോടനമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. നക്‌സൽ വിരുദ്ധ ഓപ്പറേഷന് വേണ്ടി എത്തിയ സംഘം ഓപ്പറേഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. ഐടിബിപി, ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്), ജില്ലാ റിസർവ് ഗാർഡ് ഓഫ് പൊലീസ് എന്നിവയിലെ ഉദ്യോഗസ്ഥരാണ് ഓപ്പറേഷനിൽ പങ്കെടുത്തത്.
ഐടിബിപിയിലെയും ഡിആർജിയിലെയും നാല് ജവാന്മാർക്ക് സ്ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ എയർലിഫ്റ്റ് ചെയ്തു. പരിക്കേറ്റ നാല് പേരെയും ഉച്ചയോടെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ പൊലീസുകാരുടെ നില തൃപ്തികരമാണെന്നും നാരായൺപൂർ പൊലീസ് പ്രസ്താവനയിലൂടെ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam