
ഗാംഗ്‌ടോക്: സിക്കിം സ്വദേശിനിയായ സ്ത്രീയെ 12 വര്‍ഷത്തോളം ബുദ്ധിമുട്ടിച്ച വയറ് വേദനയുടെ കാരണം കണ്ടെത്തിയപ്പോൾ ഞെട്ടി കുടുബം. 2012ൽ അപ്പെൻഡിസൈറ്റിസ് ഓപ്പറേഷന് വിധേയായ ശേഷമാണ് ഇപ്പോൾ 45കാരിയായ സ്ത്രീ ഈ ബുദ്ധിമുട്ടുകൾ അനുഭവിച്ച് തുടങ്ങിയത്. എന്തുകൊണ്ടെന്ന് നിർണ്ണയിക്കാൻ നിരവധി ഡോക്ടർമാർ പരാജയപ്പെട്ടു. ഒടുവില്‍ 2012ല്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ വയറ്റില്‍ മറന്നുവെച്ച കത്രികയാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണണെന്ന് കണ്ടെത്തുകയായിരുന്നു.
2012ൽ ഗാംഗ്‌ടോക്കിലെ സർ തുതോബ് നംഗ്യാൽ മെമ്മോറിയൽ (എസ്‌ടിഎൻഎം) ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയതെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. പിന്നീട് നിരന്തരം വേദനകളായിരുന്നു. പല ഡോക്ടര്‍മാരെയും കണ്ടു. അവര്‍ മരുന്ന് നല്‍കും. പക്ഷേ വേദന പിന്നെയും വരുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒക്ടോബർ എട്ടിന് വീണ്ടും എസ്‌ടിഎൻഎം ആശുപത്രിയിൽ പോവുകയായിരുന്നു.
അവിടെ എക്സ്-റേ എടുത്ത് നോക്കിയപ്പോഴാണ് വയറ്റില്‍ ശസ്ത്രക്രിയാ കത്രിക കണ്ടെത്തിയത്. മെഡിക്കൽ വിദഗ്ധരുടെ സംഘം ഉടൻ തന്നെ ശസ്ത്രക്രിയ നടത്തി കത്രിക നീക്കം ചെയ്യുകയും യുവതി സുഖം പ്രാപിക്കുകയും ചെയ്തു. എന്നാല്‍ വാര്‍ത്ത പ്രചരിച്ചതോടെ സംസ്ഥാനമാകെ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നു. ഇതോടെ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam